Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുലദ ഇന്ത്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷം
text_fieldsbookmark_border
മസ്കത്ത്: മുലദ ഇന്ത്യൻ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രാർഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ എസ്.എം.സി പ്രസിഡൻറ് സിദ്ദീഖ് ഹസൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ ഫെലിക്സ് വിൻസൻറ് ഗബ്രിയേൽ, പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ്, വൈസ് പ്രിൻസിപ്പൽ വി.എസ്. സുരേഷ്, സി.സി.ഇ.സി കോഒാഡിനേറ്റർ ഡോ. ഒ.സി. ലേഖ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഗാന്ധിജിയുടെ ജീവിത യാത്രയുടെ ലഘുചിത്രപ്രദർശനവും നടത്തി. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. മഹാത്മാഗാന്ധിയുടെ തത്ത്വങ്ങളെയും ജീവിതചര്യകളെയും കുറിച്ച് അതിഥികൾ കുട്ടികളെ ഉദ്ബോധിപ്പിച്ചു. സോഷ്യൽ സയൻസ് വകുപ്പ് മേധാവി റീത്ത ശിവരാജ് നന്ദി പറഞ്ഞു.

Next Story