ആബ്സ് വാർഷികവും കേരളപ്പിറവിയാഘോഷവും
text_fieldsമസ്കത്ത്: ആബ്സ് കൂട്ടായ്മയുടെ നാലാം വാർഷികവും കേരളപ്പിറവിയാഘോഷവും വാദികബീർ ക്രിസ്റ്റൽസ്യൂട്ട് ഹോട്ടലിൽ നടന്നു. അന്തരിച്ച കലാപ്രവർത്തക ഗിരിജ ബക്കറിെൻറ ഒാർമകൾക്കുമുന്നിൽ പ്രണാമം അർപ്പിച്ചശേഷമാണ് പരിപാടികൾക്ക് തുടക്കമായത്. ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. ഗായകൻ ദേവാനന്ദ് മുഖ്യാതിഥിയായിരുന്നു. ഡോ. ബേബി സാം സാമുവൽ, മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
കോമഡി താരം രാജേഷ് അടിമാലിയുടെയും സ്ത്രീശക്തി ട്രൂപ്പിെൻറ നൃത്തം, ആബ്സ് അംഗം സുനിൽ ഗുരുവായൂരപ്പൻ അണിയിച്ചൊരുക്കിയ ‘ഒരു ബ്ലാക്ക് & വൈറ്റ് കാലം’ എന്നീ കലാപരിപാടികൾ നടന്നു. ആബ്സിലെ മറ്റ് അംഗങ്ങളും, കൊച്ചു കലാ പ്രതിഭകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും കാണികൾക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിച്ചു.
