ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ 38ാമത് ശാഖ സലാലയിൽ തുറന്നു
text_fieldsമസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ 38ാമത് ശാഖ സലാലയിലെ അൽ സാദായിൽ തുറന്നു. മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ആർ. മധുസൂദനൻ, സലാല റീജനൽ മാനേജർ മത്തായി ആൻഡ്രൂസ്, ബ്രാഞ്ച് മാനേജർ ലിബു.എം.ബാബു തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ സലാലയിലെ അഞ്ചാമത്തെ ശാഖയാണിത്. അൽ സാദായിൽ ബാങ്ക് മസ്കത്തിന് സമീപമാണ് ശാഖ സ്ഥിതി ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ മികച്ച സേവനം നൽകുന്നതിെൻറ ഭാഗമായി ഒമാനിൽ വൈകാതെ കുറച്ചുകൂടി ശാഖകൾ തുറക്കുമെന്ന് കെ.എസ്. സുബ്രഹ്മണ്യനും ആർ. മധുസൂദനനും പറഞ്ഞു.
