Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘കെ.വിയുടെ വിയോഗം ഉത്തര മലബാറിന് തീരാനഷ്ടം’
text_fieldsbookmark_border
മസ്കത്ത്: മുസ്ലിംലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറും സെക്രേട്ടറിയറ്റംഗവുമായിരുന്ന കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ച് റൂവിയിൽ മസ്കത്ത് കെ.എം.സി.സി തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയും തളിപ്പറമ്പ് സി.എച്ച് സെൻറർ മസ്കത്ത് ചാപ്റ്ററും ചേർന്ന് യോഗം സംഘടിപ്പിച്ചു.
മയ്യിത്ത് നമസ്കാരത്തിനും പ്രാർഥനക്കും പുറങ്ങ് അബ്ദുല്ല നേതൃത്വം നൽകി. അനുശോചന യോഗത്തിൽ സിദ്ദീഖ് മാതമംഗലം അധ്യക്ഷത വഹിച്ചു. പി.എ.വി. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.വിയുടെ വിയോഗം ഉത്തര മലബാറിന് തീരാനഷ്ടമാണെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു. മസ്കത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എ.കെ.കെ. തങ്ങൾ, ടി.സി. അഷ്റഫ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ, മുജീബ് കടലുണ്ടി, കെ.കെ. റഫീഖ്, സൈതു പൊന്നാനി, ഉമ്മർ ബാപ്പു, ഖാലിദ് കുന്നുമ്മൽ, ശുഹൈബ് പാപ്പിനിശേരി, പി.ടി.എ. റഷീദ് സഹം, അസീഫ് ചപ്പാരപ്പടവ്, അബ്ദുല്ലക്കുട്ടി തടിക്കടവ് എന്നിവർ സംസാരിച്ചു. കായാക്കൂൽ മുഹമ്മദ് കുഞ്ഞി, കെ. ഹാരിസ്, റഫീഖ് ശ്രീകണ്ഠാപുരം, ശാഫി ബിക്കിരി, ജമാൽ കീലത്ത് എന്നിവർ നേതൃത്വം നൽകി. കെ.എസ്. ഷാജഹാൻ സ്വാഗതവും പി.പി. ഉമ്മർ നന്ദിയും പറഞ്ഞു.

Next Story