മബേല ഇന്ത്യൻ സ്കൂളിന് െഎ.എസ്.ഒ സർട്ടിഫിക്കറ്റ് കൈമാറി
text_fieldsമസ്കത്ത്: െഎ.എസ്.ഒ 9001:2015 അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്കൂളെന്ന ബഹുമതി മബേല ഇന്ത്യൻ സ്കൂളിന് സ്വന്തം. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ െഎ.എസ്.ഒ സർട്ടിഫിക്കറ്റിനുള്ള യോഗ്യത വിലയിരുത്തുന്ന ബ്യൂറോ വെരിറ്റാസിൽനിന്ന് സ്കൂൾ അധികൃതർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഠന മികവിനൊപ്പം നിർദിഷ്ട മാനേജ്മെൻറ് സംവിധാനങ്ങളും നടപ്പിൽവരുത്തിയതിനെ തുടർന്നാണ് സ്കൂളിന് െഎ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ വി. ജോർജ് മുഖ്യാതിഥിയായ പരിപാടിയിൽ ബ്യൂറോ വെരിറ്റാസ് പ്രതിനിധി ട്വിങ്കിൾ ചാക്കോളയിൽനിന്ന് സ്കൂൾ എസ്.എം.സി പ്രസിഡൻറ് കുര്യൻ ഇൗപ്പൻ ചന്ദ്രത്തിലാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
മബേല സ്കൂളിെൻറ ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രഭാകർ വിത്തൽറാവു തിജാരെ, ബേബി സാം സാമുവൽ, എജുക്കേഷൻ അഡ്വൈസർ മാത്യൂ അബ്രഹാം, അസി.എജുക്കേഷൻ അഡ്വൈസർ ഡോ. അലക്സ് സി. ജോസഫ്, ബ്യൂറോ വെരിറ്റാസ് പ്രതിനിധികളായ ജോൺ ഡി. റൊസാരിയോ, പ്രവീൺ ഖാപ്റേ, പ്രശാന്ത് നായർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ പി. പ്രഭാകരൻ നന്ദി പറഞ്ഞു.
