ഡോ.ജോർജ് പോളിന് യാത്രയയപ്പ് നൽകി
text_fieldsമസ്കത്ത്: 33 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന റോയൽ ആശുപത്രി സീനിയർ കൺസൽട്ടൻറ് ഡോ.ജോർജ് പോളിനും ബോഷർ ആശുപത്രിയിൽ ഫിസിഷ്യൻ ഡോ. അജന്ത ജോർജിനും മസ്കത്തിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. റൂവി പാർക്ക്വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫാ.ബേസിൽ വറുഗീസ് പതിയാരത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
കമാൻഡർ. ഗീവർഗീസ് ജോൺ തരകൻ, ഷെവ.ജോർജ് പോൾ, ഉതുപ്പ് തോമസ്, കെ.എം സണ്ണി, വി.ടി. മാത്യു, ബിജു ജേക്കബ് വെണ്ണിക്കുളം, പി.വി.എൽദോ, ജിബിൻ പീറ്റർ, ഷിബു.കെ.ജേക്കബ്, സാജു പൗലോസ്, ഉഷ കുര്യാക്കോസ്, ഷൈനി ഷിബു, ടി.വി.തരിയത്, സി.പി. മത്തായികുഞ്ഞ് എന്നിവർ സംസാരിച്ചു. ഫാ.ബേസിൽ വർഗീസ് ഉപഹാരം നൽകി. ഡോ.ജോർജ് പോൾ മറുപടി പ്രസംഗം നിർവഹിച്ചു. എൻ.വി. ബാബു സ്വാഗതവും ജോളി ജോസഫ് നന്ദിയും പറഞ്ഞു.
