Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആഗോള യുവ നേതൃസമ്മേളനത്തിൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും
text_fieldsbookmark_border
മസ്കത്ത്: എൻവിഷൻ ഇ.എം.െഎയുടെ നേതൃത്വത്തിൽ വാഷിങ്ടണിലും ന്യൂയോർക്കിലുമായി നടന്ന ആഗോള യുവ നേതൃസമ്മേളനത്തിൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പെങ്കടുത്തു. ആദിത്യ കാമത്ത്, അനൈസ് നൗഷർ, ആൻഷ് ചന്ദന, അനുശ്രീ ഗുപ്തെ, മേഘ്ന മിശ്ര, നഫീസ സുഹ്റ, പ്രേരണാ രവി, റുപാഷ ദേബ്നാഥ്, ഉന്നതി ആഷർ, വിഥിക ഷാ എന്നീ പത്ത് വിദ്യാർഥികൾക്കാണ് അപൂർവമായ ഇൗ അവസരം ലഭിച്ചത്. നേതൃഗുണം വളർത്തിയെടുക്കുക ലക്ഷ്യമിട്ടുള്ള പരിപാടി മികച്ച അനുഭവമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈറ്റ്ഹൗസ്, ടൈംസ്ക്വയർ, ലിങ്കൺ മെമ്മോറിയൽ തുടങ്ങി വിവിധ സ്ഥലങ്ങളും വിദ്യാർഥി സംഘം സന്ദർശിച്ചു.
Next Story
