Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsbookmark_border
സലാല: അൽ ഫിത്റ ഇസ്ലാമിക് പ്രീ-സ്കൂളിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയംഗം ഡോ.അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾക്ക് മുന്നിൽ മൂല്യങ്ങളെ കാത്തുസൂക്ഷിച്ച് രംഗപ്രവേശം ചെയ്ത അൽ ഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ സംവിധാനം സംശുദ്ധ വിദ്യാഭ്യാസം സമൂഹത്തിന് നൽകുന്നതിൽ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മാനേജിങ് കമ്മിറ്റി ചെയർമാൻ കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഷജീൽ ബിൻ ഹസൻ സംസാരിച്ചു. ഫർഹ ഫാത്തിമ ഖുർആൻ പാരായണം നടത്തി. റിസ ഹുസ്നി സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ ഗാനാലാപനവും മധുര വിതരണവും നടന്നു. രക്ഷിതാക്കൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.
Next Story
