Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എ.കെ ഷാജഹാെൻറ ഒാർമകളിൽ സൂർ ഇന്ത്യൻ സ്കൂൾ
text_fieldsbookmark_border
സൂർ: സാമൂഹിക-സാംസ്കാരിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡൻറുമായ എം.എ.കെ ഷാജഹാെൻറ വിയോഗത്തിൽ സൂർ ഇന്ത്യൻ സ്കൂളിൽ നടന്ന യോഗം അനുശോചിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.
വിദ്യാഭ്യാസ, ജീവ കാരുണ്യ, ജനസേവനം തുടങ്ങി വിവിധ മേഖലയിൽ തെൻറ ജീവിതം സമർപ്പിച്ച പരേതൻ സൂർ ഇന്ത്യൻ സ്കൂളിന് സ്വന്തമായ സ്ഥലവും കെട്ടിടവും നിർമിക്കാൻ പരിശ്രമിച്ചതും, സ്കൂളിൽ പ്ലസ് ടു തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈ എടുത്തതും യോഗത്തിൽ അനുസ്മരിച്ചു. ചടങ്ങിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് അമീൻ സേട്ട്, മുൻ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറും ഇന്ത്യൻ എംബസി കോൺസുലാർ എജൻറുമായ ഡോക്ടർ ശർമ, ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ നാരായണി കുട്ടി എന്നിവർ സംസാരിച്ചു.
ഒമാൻ ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിെൻറ അനുശോചന സന്ദേശം ഷാജഹാെൻറ മകൻ ബാസിമിന് സൂർ ഇന്ത്യൻ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൈമാറി.
അനുശോചന യോഗത്തിൽ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡൻറ് ഹസ്ബുല്ല ഹാജി, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങളായ എ.കെ സുനിൽ, നാസർ, ശേഷാദ്രി, മധു നമ്പ്യാർ, ആൽ ഹരീബ് ഗ്രൂപ് സി.ഇ.ഒ അബ്ദുൽ അസീസ് പൂമക്കോത്ത് എന്നിവരും സംബന്ധിച്ചു.

Next Story