റൗണ്ട് സ്ക്വയർ കോൺഫറൻസിൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ പെങ്കടുത്തു
text_fieldsമസ്കത്ത്: ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നോയിഡയിലെ ജെനസിസ് ഗ്ലോബൽ സ്കൂളിൽ നടന്ന റൗണ്ട് സ്ക്വയർ കോൺഫറൻസിൽ പെങ്കടുത്തു.
ഭാഗ്യശ്രീ ഗണപതി, ധനഞ്ജലി മുരളി, മുഹമ്മദ് ഖുറൂ, ശശാങ്ക് സിങ് റാവത്ത്, സ്നിഗ്ധ ഘോഷ് ദസ്തിദാർ, സൊഹാം സമീർ റാനിഗ എന്നിവരാണ് സമ്മേളനത്തിെൻറ ഭാഗമായത്.
‘നാളെയിലേക്ക് ഒരുമിച്ച് മുന്നേറാം’ എന്ന തലക്കെട്ടിലായിരുന്നു സമ്മേളനം. നാളെയിലേക്കുള്ള പാതയിലെ വെല്ലുവിളികളെ ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ എങ്ങനെ അതിജയിക്കാം എന്ന വിഷയത്തിൽ നിരവധി ചർച്ചകൾ സമ്മേളനത്തിൽ നടന്നു. അധ്യാപികയായ സ്വരൂപ രഘുപതിയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ സമ്മേളനത്തിൽ പെങ്കടുത്തത്.
