കോയമ്പത്തൂർ ആയുർവേദിക് സെൻറർ ഗൂബ്രയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: കോയമ്പത്തൂർ ആയുർവേദിക് സെൻററിെൻറ മസ്കത്തിലെ മൂന്നാമത് ശാഖ അൽഗൂബ്ര നവംബർ 18 സ്ട്രീറ്റിൽ തുറന്നു. ഒമാൻ മെഡിക്കൽ സ്പെഷാലിറ്റി ബോർഡ് എക്സിക്യൂട്ടിവ് പ്രസിഡൻറ് ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ, കോയമ്പത്തൂർ ആയുർവേദിക് സെൻറർ ചെയർമാൻ യൂസുഫ് സുലൈമാൻ സെയ്ഫ് അൽ ആംരി, മാേനജിങ് ഡയറക്ടർ ബാബു കൊളോറ, സി.ഇ.ഒ ബിജേഷ് കൊളോറ, ഡോ.വി.ഇ നസീർ, വടകര സഹൃദയ വേദി പ്രസിഡൻറ് മൊയ്തു വേങ്ങിലാട് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ ഒമാനിലെ ഏക അംഗീകൃത ചികിത്സാകേന്ദ്രമാണ് കോയമ്പത്തൂർ ആയുർവേദിക് സെൻറർ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ചികിത്സാ വിഭാഗങ്ങൾ ഇവിടെയുണ്ട്. ഉദ്ഘാടന ഭാഗമായി മരുന്നിനും ട്രീറ്റ്മെൻറിനും 15 ശതമാനം വീതം ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
