സാംസ്കാരിക സായാഹ്ന പരിപാടി
text_fieldsഒമാനി സൊസൈറ്റി ഓഫ് റൈറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് ദോഫാർ ഗവർണറേറ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക സായാഹ്നത്തിൽനിന്ന്
മസ്കത്ത്: ഒമാനി സൊസൈറ്റി ഓഫ് റൈറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് ദോഫാർ ഗവർണറേറ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ സംസ്കാരിക സായാഹ്ന പരിപാടി സംഘടിപ്പിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്‌സ് ഫോർ കൾച്ചർ ആൻഡ് എന്റർടെയ്‌ൻമെന്റിലായിരുന്നു പരിപാടി നടത്തിയിരുന്നത്. നിരവധി എഴുത്തുകാർ പങ്കെടുത്ത സായാഹ്നത്തിൽ, ഹമീദ് ബിൻ ജമാൻ ബവസീറിന്റെ 'സോഷ്യൽ ലൈഫ് ഇൻ ദോഫാർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ദോഫാറിലെ, പ്രത്യേകിച്ച് സലാല നഗരത്തിലെ പുരാതന സാമൂഹിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ഖാലിദ് ബിൻ സാദ് അൽ-ഷാൻഫാരി, മോന ബിൻത് അൽ-അബെദ് യസ്ലം എന്നിവർ സാംസ്കാരിക സമ്മേളനത്തിന്റെ സംവാദത്തിലും പങ്കെടുത്തു. തുമ ബിൻത് ഹോബിസ് അൽ-ജൻദാൽ ആയിരുന്നു സെഷൻ നിയന്ത്രിച്ചത്. ഈ വർഷം നടന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിലാണ് ഹമീദ് ബിൻ ജമാൻ ബവസീറിന്റെ 'സോഷ്യൽ ലൈഫ് ഇൻ ദോഫാർ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പതിനെട്ട് അധ്യായത്തിലൂടെ ദോഫാറിലെ വ്യാപാരം, കുന്തിരിക്ക വൃക്ഷം, കൃഷിയും അതിന്‍റെ ആചാരങ്ങളും, പശുപരിപാലനം, വിവാഹങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

