എറിക് ബ്ലോക്ക് ഇന്ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കും
text_fieldsമസ്കത്ത്: മസ്കത്ത് ബ്രിട്ടീഷ് സ്കൂൾ അധ്യാപകനായ അമേരിക്കൻ സ്വദേശി എറിക്ക് ബ്ലോക്കിെൻറ ഇംഗ്ലീഷ് ചാനൽ നീന്തിക്കയറുന്നതിനുള്ള യജ്ഞം ഇന്ന് നടക്കും. കഴിഞ്ഞ മേയിൽ ദിമാനിയത്ത് െഎലൻറിൽനിന്ന് അൽ മൗജ് മസ്കത്ത് വരെയുള്ള 31 കിലോമീറ്റർ നീന്തി ഇദ്ദേഹം വിസ്മയിപ്പിച്ചിരുന്നു. ഒമാനിൽ ആദ്യമായാണ് ഒരാൾ ഇത്ര ദൂരം നീന്തിയതെന്നാണ് വിലയിരുത്തുന്നത്. ഇംഗ്ലീഷ് ചാനൽ മറികടക്കുന്നതിെൻറ മന്നൊരുക്കമായാണ് തെൻറ ഇൗ യജ്ഞമെന്ന് ബ്ലോക്ക് അന്ന് പറഞ്ഞിരുന്നു. അനുകൂല കാലാവസ്ഥയും കാത്ത് ഇംഗ്ലണ്ടിലെ ഡോവറിലാണ് ബ്ലോക്ക് ഇപ്പോഴുള്ളത്. ഫ്രഞ്ച് തീരത്തേക്ക് നീന്തുന്ന ബ്ലോക്കിനെ ഒരു ബോട്ടിൽ രക്ഷാ ഉപകരണങ്ങളടക്കമുള്ളവയുമായി ഭാര്യ എമ്മയും ബ്ലോക്കിെൻറ സഹോദരനുമടക്കം സംഘം അനുഗമിക്കും. ദിമാനിയാത്ത് െഎലൻറിൽനിന്നുള്ള നീന്തൽ യജ്ഞത്തിലും ഭാര്യ എമ്മ ഇദ്ദേഹത്തെ ബോട്ടിൽ അനുഗമിച്ചിരുന്നു. ഇദ്ദേഹത്തിെൻറ നീന്തൽ യജ്ഞത്തിെൻറ വിശദ വിവരങ്ങൾ www.facebook.com/swimmingblock എന്ന ഫേസ്ബുക് പേജിൽ ലഭ്യമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
