Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറ ഒമാൻ ഇഫ്താർ സംഗമം
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മബേല 611 വെഡിങ് ഹാളിൽ നടന്ന സംഗമത്തിൽ 200ഓളം കുടുംബങ്ങൾ പങ്കെടുത്തു. വിശുദ്ധറമദാനിൽ പോലും കഷ്ടത അനുഭവിക്കുന്ന ഫലസ്തീൻ ജനതക്കു വേണ്ടി പ്രാർഥന നടത്തി. ഹെൽത്തി ഡയറ്റ് ന്യൂട്രീഷൻ സ്പെഷലിസ്റ്റ് ഡോ. മനു സുശീൽ മുഖ്യാതിഥിയായി. ആരോഗ്യപരമായ ഭക്ഷണരീതികളെക്കുറിച്ച പഠനക്ലാസും ഇഫ്താറിന്റെ ഭാഗമായി നടന്നു.
ഫൈസൽ പോഞ്ഞാശ്ശേരി, അനീഷ് സയ്യിദ്, ബിബി കരീം, ജിബിൻ പാറക്കൽ, ബാബു മുഹമ്മദ്, ജിതിൻ വിനോദ്, മുബാറക് മൂസ, ഷിയാസ് ആലുവ, തയ്യിബ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

