കുതിര സവാരി: റോയൽ കാവൽറിക്ക് മികച്ച വിജയം
text_fieldsഫ്രാൻസിലെ ഫോണ്ടെയ്ൻബ്ലൂവിൽ നടന്ന അന്താരാഷ്ട്ര കുതിര സവാരി മത്സരത്തിൽ ഒമാനിലെ റോയൽ കാവൽറി ടീം അംഗങ്ങൾ
മസ്കത്ത്: ഫ്രാൻസിലെ ഫോണ്ടെയ്ൻബ്ലൂവിൽ നടന്ന അന്താരാഷ്ട്ര കുതിര സവാരി മത്സരത്തിൽ ഒമാനിലെ റോയൽ കാവൽറി ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. നാല് സ്റ്റേജുകളിലായി 103 കിലോമീറ്റർ ദൂരത്തിൽ നടന്ന മത്സരത്തിൽ റോയൽ കാവൽറിക്ക് വേണ്ടി ഹിഷാം ബിൻ സാലിഹ് അൽ ഫാർസി ഒന്നാം സ്ഥാനവും ഹുസൈൻ അൽ ഫാർസി രണ്ടാം സ്ഥാനവും നേടി. ശക്തമായ മത്സരമായിരുന്നു വിവിധ സ്റ്റേജുകളിൽ നടന്നിരുന്നത്. ഒമാൻ, ഫ്രാൻസ്, ബഹ്റൈൻ, യു.എ.ഇ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, അർജന്റീന, പോർചുഗൽ, ഇറ്റലി, ബെൽജിയം, ജർമനി, അമേരിക്ക, നെതർലൻഡ്സ്, ബ്രിട്ടൻ എന്നിങ്ങനെ 14 രാജ്യങ്ങളായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്.

