ബീച്ചുകളിൽ ശുചിത്വ കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി
text_fieldsഅൽ വുസ്ത ഗവർണറേറ്റിലെ മാഹൗട്ടിലെ വെറ്റ്ലാൻഡ് റിസർവ് ബീച്ചിൽ നടന്ന ശുചീകരണം
മസ്കത്ത്: രാജ്യത്തെ പരിസ്ഥിതിയും ബീച്ചുകളിലെ ശുചിത്വവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി അതോറിറ്റി (ഇ.എ) ഒമാെൻറ വിവിധ ഭാഗങ്ങളിൽ ശുചിത്വ കാമ്പയിനുകൾ നടത്തി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് ലിവ വിലായത്തിലെ ഹർമൗൾ ബീച്ച് വൃത്തിയാക്കി.
സർക്കാർ ഏജൻസികൾ, സിവിൽ, സന്നദ്ധ സംഘങ്ങൾ, വിലായത്തിലെ കമ്യൂണിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ യജ്ഞം നടത്തിയത്. അൽ വുസ്ത ഗവർണറേറ്റിലെ മാഹൗട്ടിലെ വെറ്റ്ലാൻഡ് റിസർവ് ബീച്ചിൽ പരിസ്ഥിതി അതോറിറ്റി നടത്തിയ ശുചീകരണ കാമ്പയിനിൽ നിരവധിപേർ പങ്കാളികളായി. ബീച്ചുകളുടെ വൃത്തിയും സൗന്ദര്യവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മാഹൗട്ട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയായിരുന്നു ശുചീകരണ പരിപാടികൾ നടത്തിയത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ നിന്നും നീക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

