പരിസ്ഥിതി ദിനം ആചരിച്ചു
text_fieldsമാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണ പരിപാടികളിൽനിന്ന്
മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. റൂവി സെന്റ് തോമസ് പള്ളിയിൽ പരിപാടികൾക്ക് തുടക്കം കുറിച്ച് ഈ വർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി ഇടവക വികാരി ഇൻ ചാർജ് ഫാ. ലിജു തോമസ് സന്ദേശം നൽകി.
പ്രകൃതിയേയും പരിസ്ഥിതിയേയും മലിനമാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനും നേതൃത്വം നൽകണമെന്ന് ഫാ. ലിജു തോമസ് സന്ദേശത്തിൽ പറഞ്ഞു. അശാസ്ത്രീയമായ സംസ്കരണം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തിക്കുമ്പോഴുള്ള വിഷപ്പുക ശ്വാസകോശ കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന ശാസ്ത്രീയ കണ്ടെത്തലുകളുമുള്ള സാഹചര്യത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് ഓർമിപ്പിച്ചു.
തുടർന്ന് റൂവി ചർച്ച് വളപ്പിൽ വൃക്ഷത്തൈ നടീൽ കർമ്വും ഇടവകാംഗങ്ങൾക്കായി വൃക്ഷത്തൈകളും പച്ചക്കറി തൈകളും പരിസ്ഥിതി സൗഹൃദ ബാഗുകളും വിതരണം ചെയ്തു. പരിപാടികൾക്ക് കൺവീനർ ബിനോയ് വർഗീസ്, യുവജനപ്രസ്ഥാനം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

