Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു

text_fields
bookmark_border
പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു
cancel
camera_alt

ഒ​മാ​നി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്ന്​

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ പു​തു​താ​യി ഒ​മ്പ​ത്​ പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ഒ​രു​ങ്ങു​ന്നു.

ഇ​ക്കോ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക അ​ട​ക്ക​മു​ള്ള ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഒ​മാ​നി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല​ക​ൾ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഓ​രോ വ​ർ​ഷ​വും ആ​ക​ർ​ഷി​ക്കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്ന്​ നേ​ച്ച​ർ റി​സ​ർ​വ് ഡ​യ​റ​ക്ട​ർ സ​ലീം നാ​സി​ർ അ​ൽ റു​ബൈ പ​റ​ഞ്ഞു. നി​ല​വി​ൽ 26 പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ രാ​ജ്യ​ത്തു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ടൂ​റി​സം, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഇ​തു​വ​ഴി ജൈ​വ വൈ​വി​ധ്യം സം​ര​ക്ഷി​ക്കാ​നും ഇ​ക്കോ ടൂ​റി​സ​ത്തി​ന്റെ മേ​ഖ​ല​യി​ൽ രാ​ജ്യ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​സ്ഥി​തി സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ടെ​ൻ​ഡ​റു​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളി​ലെ വി​ദ​ഗ്ധ​ർ ന​ന്നാ​യി വി​ല​യി​രു​ത്തി​യാ​ണ്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

രാ​ജ്യ​ത്തെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​തി​നാ​ൽ ഇ​ക്കോ-​ടൂ​റി​സം നി​ക്ഷേ​പ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സം​ര​ക്ഷി​ക്കാ​നും അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്നു.

2023ൽ ​ഖോ​ർ അ​ൽ​ഖു​ർ​റം അ​ൽ ക​ബീ​ർ റി​സ​ർ​വ്, ഖോ​ർ ത​ഖ റി​സ​ർ​വ്, ഖോ​ർ അ​ൽ മു​ഗ​സി​ൽ, അ​ൽ വു​സ്ത വെ​റ്റ്‌​ലാ​ൻ​ഡ് റി​സ​ർ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ല് നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നൊ​പ്പം വി​ക​സ​ന​വും ന​ഗ​ര​വ​ത്ക​ര​ണ​വും സ​ന്തു​ലി​ത​മാ​ക്കു​ന്ന​ത്​​ അ​തോ​റി​റ്റി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ നേ​ച്ച​ർ റി​സ​ർ​വ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protected areaenviroment
News Summary - Enhancing Enviroment Protected Areas
Next Story