കൊറോണയെ സംബന്ധിച്ച പുസ്തകത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ കൊറോണ വൈറസിന്റെ ഉത്ഭവം മുതൽ ഒടുക്കം എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ദിവസങ്ങൾവരെ പ്രതിപാദിക്കുന്ന പുസ്തകത്തിലേക്ക് വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ നടത്തിയ സേവനങ്ങളുടെ വിശദവിവരങ്ങൾ തേടുന്നു.
വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പുറത്തിറക്കുന്ന പുസ്തകത്തിലേക്ക്, ഇംഗ്ലീഷിൽ തയാറാക്കിയ 200 വാക്കുകളിൽ കവിയാത്ത ലഘു ലേഖനമാണ് വേണ്ടത്. ഒന്നോ രണ്ടോ ഫോട്ടോകളും ആവാം.
മന്ത്രാലയങ്ങൾക്കും ആരോഗ്യ പരിപാലനരംഗത്തെ സ്ഥാപനങ്ങൾക്കും വിവിധ കമ്പനികൾക്കും മറ്റും മുതൽക്കൂട്ടാവുന്ന പ്രസ്തുത പുസ്തകത്തിൽ, ഒമാൻ മന്ത്രിമാരുമായുള്ള അഭിമുഖങ്ങൾക്കു പുറമെ, കോവിഡ് സമയത്തെ ദൈനംദിന ജീവിതവും അനാച്ചാദനം ചെയ്യപ്പെടും.
വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ കൊറോണ സമയത്തുനടത്തിയ പ്രവർത്തനങ്ങൾ ഫോട്ടോ സഹിതം covidchronology@gmail.com എന്ന വിലാസത്തിൽ ജൂൺ 30ന് മുമ്പ് അയക്കണമെന്ന് പബ്ലിഷർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

