മദ്റസകളിൽ വർണാഭമായി പ്രവേശനോത്സവം
text_fieldsമസ്കത്ത്: അമീറാത്ത് ഇസ്ലാമിക് ദഅ്വ സെന്റർ മദ്റസ വാദിഹത്താത്തിൽ പ്രവേശനോത്സവം നടത്തി. സമസ്തയുടെ സിലബസിൽ ഒന്ന് മുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകളാണ് ഇവിടെയുള്ളത്. ഉമ്മർ ഉസ്താദ് മംഗലാപുരം, മുഹമ്മദ് ബയാനി ഉസ്താദ്, ഇസ്മായിൽ മുസ്ലിയാർ, റഷീദ് അംറാത് തുടങ്ങിയവർ സംസാരിച്ചു. അബ്റാർ ഖിറാഅത്ത് നടത്തി. ഹാഫിള് മുബീൻ ഷാൻ, മുഹമ്മദ് സാഹി എന്നിവരുടെ പ്രവാചക പ്രകീർത്തന കാവ്യാലാപനവും നടന്നു. ഗഫൂർ, സുബൈർ ഹാജി, ശമീർ, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. കെ.കെ. റജീൽ സ്വാഗതവും എൻ.പി. അഷ്കർ നന്ദിയും പറഞ്ഞു.
സൂർ: സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ നേതൃത്വത്തിലുള്ള സൂർ ദാറുൽ ഖുർആൻ മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് യു.പി. മുഹിയുദ്ദീൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസർ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.
സദർ മുഅല്ലിം ബഷീർ ഫൈസി അധ്യക്ഷത വഹിച്ചു. ഫൈസൽ ഫൈസി കരേക്കാട് ഖിറാഅത്തും വൈലത്തൂർ മുഹമ്മദ്, ഹാഫിള് അബ്ദുൽ ജബ്ബാർ, ഹാഫിള് ത്വാഹ ദാരിമി, ഹാഫിള് ശുഐബ് ഫൈസി എന്നിവർ സംസാരിച്ചു. ആബിദ് മുസ്ലിയാർ സ്വാഗതവും ഫൈസൽ ആലപ്പുഴ നന്ദിയും പറഞ്ഞു. ശറഫുദ്ദീൻ കൊടുങ്ങല്ലൂർ, മുസ്തഫ കൊളപ്പുറം, മുഹമ്മദ് പയ്യന്നൂർ, മൻസൂർ കണ്ണൂർ, റഫീഖ് കണ്ണൂർ, അബ്ദുൽ റഷീദ് ബാലുശ്ശേരി, ശഹീർ പയ്യന്നൂർ, ഷൗക്കത്ത് നെല്ലായ എന്നിവർ നേതൃത്വം നൽകി.

