വിനോദം, ആരോഗ്യം: റുസ്താഖിൽ സിറ്റി വാക്ക് പദ്ധതി ഒരുങ്ങുന്നു
text_fieldsറുസ്താഖിൽ ഒരുങ്ങുന്ന സിറ്റി വാക്ക് പദ്ധതിയുടെ രൂപ രേഖ
മസ്കത്ത്: വിനോദം, ആരോഗ്യം, നിക്ഷേപം എന്നിവ ലക്ഷ്യമാക്കി തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖിൽ സിറ്റി വാക്ക് പദ്ധതി ഒരുങ്ങുന്നു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് റുസ്താഖ് ആശുപത്രിക്ക് സമീപം 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വരുന്നത്. താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഊർജസ്വലവും സംയോജിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ അഭിലാഷ പദ്ധതി ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ സുസ്ഥിരതാ മാനദണ്ഡങ്ങളും നഗര രൂപകൽപന തത്ത്വങ്ങളും പാലിച്ച് വിനോദം, ആരോഗ്യം, നിക്ഷേപ സേവനങ്ങൾ എന്നിവയുടെ മിശ്രിതം ഇത് വാഗ്ദാനം ചെയ്യുന്നു.
സിറ്റി വാക്ക് പദ്ധതിക്ക് വ്യക്തവും വൈവിധ്യപൂർണവുമായ ലക്ഷ്യങ്ങളുണ്ടെന്ന് തെക്കൻ ബാത്തിന ഗവർണർ എൻജിനീയർ മസൂദ് ബിൻ സഈദ് അൽ ഹാഷ്മി പറഞ്ഞു. പ്രദേശത്തെ താമസക്കാർക്കും സന്ദർശകർക്കും ജീവിത നിലവാരം ഉയർത്തുന്ന സമഗ്രമായ വിനോദാനുഭവം ഈ നടപ്പാത നൽകും. കൂടാതെ, വ്യക്തികളുടെ സുഖസൗകര്യങ്ങളിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ‘നഗരങ്ങളെ മാനുഷികവത്കരിക്കുക’ എന്ന ആശയം രൂപകൽപനയിൽ ഉൾക്കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

