വില വർധനവില്ലെന്ന് ഉറപ്പാക്കും -ഉപഭോക്തൃ അതോറിറ്റി
text_fieldsമസ്കത്ത്: കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച സൂർ വിലായത്തിൽ അടിസ്ഥാന ഭക്ഷ്യോൽപന്നങ്ങൾ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കാൻ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സാധനങ്ങളുടെ വില വർധിപ്പിക്കുന്നുണ്ടോയെന്നും നിരീക്ഷിച്ചു വരുന്നുണ്ട്.
വിപണി നിരീക്ഷണത്തിന് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയതായി തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഡയറക്ടർ അവദ് ബിൻ സഈദ് അൽ അലവി പറഞ്ഞു. ഹോട്ട്ലൈൻ വഴിയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും പരാതികൾ സ്വീകരിക്കുന്നുണ്ട്. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. വാണിജ്യ കേന്ദ്രങ്ങളിലും മറ്റും പ്രത്യേക സംഘങ്ങൾ പരിശോധന നടത്തിവരുന്നുണ്ട്. കുടിവെള്ള ടാങ്കർ ഉടമകളോട് വില വർധിപ്പിക്കരുതെന്ന് നിർദേശിച്ചതായും േഡാ. അവദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

