എടക്കഴിയൂര്‍ പ്രവാസികളുടെ കൂട്ടായ്മ ‘എനോറ’ ഒമാനിലും തുടക്കം കുറിച്ചു
text_fieldsഎടക്കഴിയൂര്‍ പ്രവാസികളുടെ കൂട്ടായ്മ ‘എനോറ’യുടെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന എടക്കഴിയൂര്‍ നിവാസികളുടെ കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്റ്സ് അസോസിയേഷന് (എനോറ) ഒമാനിലും രൂപവത്കരിച്ചു. എടക്കഴിയൂര്‍ എന്ന സ്വന്തം നാട്ടില്‍ നിന്ന് പ്രവാസലോകത്തേക്ക് ചേക്കേറിയ ഒരു കൂട്ടം പ്രവാസികളുടെ നാട്ടുനന്മ വിളിച്ചോതുന്ന സൗഹൃദ കൂട്ടായ്മയാണ് എനോറ. മസ്കത്തില് നടന്ന പ്രഥമ ജനറല്‍ ബോഡി യോഗത്തില്‍ മുതിര്‍ന്ന അംഗം മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു. ഒമാന്‍ തൃശൂര്‍ ഓര്ഗനൈസേഷന് (ഒ.ടി.ഒ) പ്രസിഡന്റ് നസീര്‍ തിരുവത്ര, ബഷീര്‍, സീനിയര്‍ അംഗം അസീസ് എന്നിവർ സംസാരിച്ചു.
2024ല്‍ മിസ്റ്റര്‍ ഒമാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂര്‍ സ്വദേശി അനഫി എനോറയുടെ ലോഗോ പ്രകാശനം ചെയ്തു. എനോറ ഒമാന്റെ അംഗത്വവിതരണം മുഹമ്മദുണ്ണി ഹാജിക്ക് നല്കി തുടക്കം കുറിച്ചു. യോഗത്തില്‍ പ്രസിഡന്റ് അന്‍വര്‍ വളയംതോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. അബ്ദുല്‍ റൗഫ് സ്വാഗതവും ട്രഷറര്‍ ഹാരിസ് കബീര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദുണ്ണി ഹാജി, അസീസ്, ബഷീര്‍, അയമു (രക്ഷാധികാരികള്‍), നസീര്‍ തിരുവത്ര (ഉപദേശകസമിതി ചെയര്മാന്), അന്‍വര്‍ വളയംതോട് (പ്രസി.), മുനീര്‍ അലി, നിഷാദ് (വൈസ് പ്രസി.), അബ്ദുല്‍ റൗഫ് എന്‍.കെ (ജനറല്‍ സെക്രട്ടറി), അഫ്സല്, അക്ബര്‍ ട്രഷറര്‍, ഹാരിസ് കബീര്‍ (ജോ. സെക്ര.), മുഹമ്മദ് എടക്കഴിയൂര്‍, റഹീം കാറ്റിന്റെകത്ത്, ഷമീം രായമരക്കാര്‍ (കോഓഡിനേറ്റര്‍), ജിംഷര്‍, നാദിര്‍, ജെഫിന്, അഷ്റഫ് ലബ്ബ, മുസ്തഫ, മിഷാല്‍, ഹസീബ്, ഫായിസ്, ഷമീര്‍, ഷമീര്‍ ഫസല്‍ (എക്സിക്യൂട്ടിവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

