27 വർഷത്തെ പ്രവാസത്തിന് വിരാമം; ബിനോയ് ഇന്ന് നാടണയും
text_fieldsസലാലയിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന ബിനോയിക്ക് എസ്.എം.സി.എ നൽകിയ യാത്രയയപ്പ്
സലാല: 27 വർഷത്തെ പ്രവാസജീവിതം നൽകിയ നല്ല ഓർമകളുമായി കോട്ടയം കുറുപ്പന്തറ ഓമല്ലൂർ സ്വദേശി പാലക്കപ്പറമ്പിൽ ബിനോയ് ശനിയാഴ്ച നാടണയും. 1995ലാണ് ഇദ്ദേഹം സലാലയിൽ എത്തുന്നത്. സിറോ മലബാർ കൾചറൽ അസോസിയേഷനിലെയും ഇന്ത്യൻ സോഷ്യൽ ക്ലബിലെയും സ്ഥിരസാന്നിധ്യവും എസ്.എം.സി.എയുടെ കേന്ദ്ര ഭാരവാഹിയുമായിരുന്നു. സോഷ്യൽ ക്ലബ് മാനേജിങ് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം വിവിധ ഉത്തരവാദിത്തങ്ങളും നിർവഹിച്ചിട്ടുണ്ട്.
ഒ.ഐ.സി.സി സലാല ഭാരവാഹിയായും പ്രവർത്തിച്ചു. നിരവധി ഓണപ്പരിപാടികളിൽ മാവേലിയായി വേഷമിട്ട ഇദ്ദേഹം മലയാളികൾക്കിടയിലെ മാവേലിയാണ്. പല മേഖലയിലും ജോലിചെയ്തിട്ടുണ്ട്. ഒന്നുമില്ലായ്മയിൽനിന്ന് കൈപിടിച്ച് ഉയർത്തിയത് സലാലയാണ്. ഈ മണ്ണ് സത്യമുള്ളതാണ്. അതിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ബിനോയ് പറഞ്ഞു. ഭാര്യ ഷൈനി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. മക്കളായ അഞ്ജന, ആഷിന എന്നിവർ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ശനിയാഴ്ച സലാലയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് നാട്ടിലേക്ക് മടങ്ങുക. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, എസ്.എം.സി.എ എന്നിവ യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

