‘എമ്പുരാൻ’ ഫാൻസ് ഷോ ടിക്കറ്റ് വിൽപന
text_fieldsഎമ്പുരാൻ സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് വിൽപന ഒമാൻ അവെന്യൂസ് മാളിൽ നടന്നു.
മസ്കത്ത്: ലാൽകെയർ ഒമാന്റെ നേതൃത്വത്തിൽ മാർച്ച് 27ന് സിനിപൊളിസിൽ നടക്കുന്ന എമ്പുരാൻ സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് വിൽപന ഒമാൻ അവെന്യൂസ് മാളിൽ നടന്നു.
കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി ജഗജിത് പ്രഭാകർ, പുരുഷോത്തം കാഞ്ഞി മണി എക്സ്ചേഞ്ച് ഏരിയ മാനേജർ ബിനോയ് എന്നിവർക്ക് ലാൽകെയർ ഒമാൻ രക്ഷാധികാരി ജയകുമാർ വള്ളിക്കാവ് ആദ്യ ടിക്കറ്റ് നൽകി.
ലാൽകെയർ ഒമാൻ പ്രസിഡന്റ് അശ്വിൻ, വൈസ് പ്രസിഡന്റ് സൂരജ്, സെക്രട്ടറി സത്യനാഥ്, ട്രഷറർ മോഹൻ ദാസ്,ഐ.ടി കോഓഡിനേറ്റർ വിഷ്ണു, സിനിപൊളിസ് ഓപറേഷൻ മാനേജർ ഷാറുഖാൻ, കൊച്ചിൻ ഗോൾഡ് ജി.എം അഖിൽ, കേക്ക് റീൽ എം.ഡി മൊയ്ദീൻ എന്നിവരും പങ്കെടുത്തു.

