Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​മ​ദാ​ൻ: തൊ​ഴി​ൽ...

റ​മ​ദാ​ൻ: തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ramadan
cancel

മ​സ്ക​ത്ത്​: റ​മ​ദാ​നി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ​മ​യ​ക്ര​മം തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ‘ഫ്ലെ​ക്‌​സി​ബി​ൾ’ രീ​തി അ​നു​സ​രി​ച്ചാ​യി​രി​ക്കും ജോ​ലി​സ​മ​യം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ മു​സ്​​ലിം ജീ​വ​ന​ക്കാ​ർ ദി​വ​സ​വും ആ​റ്​ മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്യ​ണം. ആ​ഴ്ച​യി​ൽ 30 മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ‘ഫ്ലെ​ക്‌​സി​ബി​ൾ’ സം​വി​ധാ​ന​മ​നു​സ​രി​ച്ച്​ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച ര​ണ്ടു​വ​രെ​യാ​ണ് ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി സ​മ​യം. എ​ന്നാ​ൽ, യൂ​നി​റ്റ്​ മേ​ധാ​വി​ക​ൾ​ക്ക്​ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച 12, എ​ട്ട്​ മു​ത​ൽ ഉ​ച്ച​ ഒ​രു​മ​ണി, ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ ര​ണ്ടു​ മ​ണി, രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യു​ള്ള ​തൊ​ഴി​ൽ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച്​ തീ​രു​മാ​നി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ൽ യൂ​നി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ൽ വി​ദൂ​ര ജോ​ലി​യും ന​ട​പ്പാ​ക്കാം. അ​​​തേ​സ​മ​യം, സ്ഥാ​പ​ന​ത്തി​ലെ ഹാ​ജ​ർ നി​ല 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യ​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRamadanemployment sector
News Summary - Employment Sector Schedule for ramadan announced
Next Story