Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വ​ദേ​ശി​ക​ൾ​ക്ക്​...

സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ; 87 ​ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു

text_fields
bookmark_border
സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ; 87 ​ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ചു
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ൽ 87 ​ശ​ത​മാ​നം തൊ​ഴി​ൽ ല​ക്ഷ്യം കൈവ​രി​ച്ച​താ​യി തൊ​ഴി​ൽ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​ണ്​ ഇ​ത്ത​രം ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഒ​മാ​നി തൊ​ഴി​ല​ന്വോ​ഷ​ക​രെ തൊ​ഴി​ൽ ശ​ക്തി​യി​ലേ​ക്കെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ദേ​ശീ​യ തൊ​ഴി​ൽ ല​ക്ഷ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള മു​ന്നേ​റ്റ​ത്തെ ഇ​തു പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ട്.

13,050 തൊ​ഴി​ല​ന്വോ​ഷ​ക​രി​ൽ 10,000 പേ​ർ​ക്ക് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. പു​തി​യ റോ​ളു​ക​ളി​ലേ​ക്കോ അ​ല്ലെ​ങ്കി​ൽ മു​മ്പ് പ്ര​വാ​സി​ക​ൾ വ​ഹി​ച്ചി​രു​ന്ന ​ജോ​ലി​യി​ലേ​​ക്കോ ആ​ണ്​ ഇ​വ​രെ നി​യ​മി​ച്ച​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ11,165 പേ​ർ​ക്ക് ജോ​ലി ല​ഭി​ച്ചു. 16,000ആ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 2,000 പേ​രെ മാ​റ്റി, ​പ​രി​ശീ​ല​നം ന​ൽ​കി​യ​ ആ​ളു​ക​ളെ നി​യ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. ഇ​തി​ൽ1,461 ആ​ളു​ക​ളെ നി​യ​മി​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ, 7,000ൽ ​എ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, 1,614 വ്യ​ക്തി​ക​ൾ സ്വ​യം തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ടു​ക​യും 4,788 പേ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmploymentTargetNatives
News Summary - Employment for natives; 87 percent of the target was achieved
Next Story