Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം മസ്​കത്തിലിറങ്ങി

text_fields
bookmark_border
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം മസ്​കത്തിലിറങ്ങി
cancel
camera_alt????????????? ???????????? ?380 ?????? ?????????? ?????????????

മസ്​കത്ത്​: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ഏറ്റവും ചെറിയ യാത്രക്കായി മസ്​കത്തിലെത്തി. എമിറേറ്റ്​സ്​ എയർലൈൻസി​​​െൻറ എ380 വിമാനമാണ്​ ഞായറാഴ്​ച രാവിലെ 9.35 ഒാടെ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലിറങ്ങിയത്​. എമിറേറ്റ്​സി​​​െൻറ ഒമാനിലേക്കുള്ള സർവിസി​​​െൻറ 25ാം വാർഷികാഘോഷത്തി​​​െൻറ ഭാഗമായിട്ടായിരുന്നു ഇൗ പ്രത്യേക സർവിസ്​. 

മസ്​കത്തിൽനിന്ന്​ 12.05ന്​ പുറപ്പെട്ട വിമാനം ഉച്ചക്ക്​ 1.10ഒാടെ തിരികെ ദുബൈയിലെത്തി. ഒമാനി പൗരൻ ക്യാപ്​റ്റൻ മുസല്ലി​ം അൽ ദാവൂദിയായിരുന്നു എ 380​​​െൻറ ക്യാപ്​റ്റൻ. യു.എ.ഇ പൗരനായ നാസർ അബ്​ദുല്ല അൽ ഉവൈസ്​ ആയിരുന്നു ഫസ്​റ്റ്​ ഒാഫിസർ. പരമ്പരാഗത രീതിയിൽ വാട്ടർ സല്യൂ​േട്ടാടെയാണ്​ വിമാനത്തെ സ്വീകരിച്ചത്​.  എമിറേറ്റ്​സ്​ കമേഴ്​സ്യൽ ഒാപറേഷൻസ്​ സ​​െൻറർ ഡിവിഷനൽ സീനിയർ വൈസ്​ പ്രസിഡൻറ്​ ശൈഖ്​ മാജിദ്​ അൽ മുഅല്ലയുടെ നേതൃത്വത്തിലുള്ള വി.​െഎ.പി പ്രതിനിധി സംഘത്തെ ഒമാൻ വിമാനത്താവള മാനേജ്​മ​​െൻറ്​ കമ്പനി പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsemirates A830
News Summary - emirates A830-oman-gulf news
Next Story