Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ന്ധ​ങ്ങ​ൾ...

ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ച്​ കു​വൈ​ത്ത്​ അ​മീ​ർ മ​ട​ങ്ങി

text_fields
bookmark_border
കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അഹ്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ ദു​കം എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അഹ്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ ദു​കം എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

മ​സ്ക​ത്ത്​: ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ച്​ ര​ണ്ട്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അഹ്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഒ​മാ​നി​ൽ​നി​ന്നു​ മ​ട​ങ്ങി. ദു​കം എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ന്​ സു​ൽ​ത്താ​ൻ ​നേ​തൃ​ത്വം ന​ൽ​കി.

അ​ധി​കാ​ര​​മേ​റ്റെ​ടു​ത്ത​തി​നു ശേ​ഷം​ ആ​ദ്യ​മാ​യെ​ത്തി​യ അ​മീ​റി​ന്​ ഉ​ജജ്വല വ​ര​വേ​ൽ​പാ​യി​രു​ന്നു സു​ൽ​ത്താ​നേ​റ്റി​ൽ ന​ൽ​കി​യ​ത്. അ​ൽ ആ​ലം പാ​ല​സി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി​യി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ളും സൗ​ഹൃ​ദ ബ​ന്ധ​ത്തെ​യും മ​റ്റും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും മ​റ്റും ച​ർ​ച്ച ചെ​യ്താ​ണ്​ അ​മീ​ർ മ​ട​ങ്ങി​യ​ത്. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, പൊ​തു​താ​ൽ​പര്യ​മു​ള്ള മ​റ്റു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സു​ൽ​ത്താ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newskuwait emir
News Summary - Emir of Kuwait returns from oman after strengthening relations
Next Story