എമിേഗ്രഷൻ രജിസ്ട്രേഷനിൽ പ്രവാസി ആശങ്ക
text_fieldsമസ്കത്ത്: അടുത്ത ജനുവരി ഒന്നുമുതൽ ഇന്ത്യയിൽനിന്ന് തിരിച്ചുവരുന്ന എല്ലാ തൊഴിൽ വിസക്കാർക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയത് പ്രവാസികളെ ആശങ്കയിലാക്കുന്നു. ഇ.സി.എൻ.ആർ സ്റ്റാറ്റസുള്ള പ്രവാസികൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കിയുള്ള കേന്ദ്ര തീരുമാനമാണ് ആശങ്ക പരത്തിയിരിക്കുന്നത്. നാലാൾ കൂടുന്നിടങ്ങളിലെല്ലാം പ്രവാസി രജിസ്ട്രേഷനാണ് ചർച്ച. ഇത് എങ്ങനെ തങ്ങളെ ബാധിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. ഏതായാലും വലിയ പൊല്ലാപ്പാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആയിരക്കണക്കിനാളുകൾ ഒന്നിച്ച് രജിസ്േട്രഷൻ നടത്തുേമ്പാൾ അനുഭവപ്പെടാനിടയുള്ള വെബ്സൈറ്റ് പ്രശ്നങ്ങൾ പലരും ചൂണ്ടിക്കാണിക്കുന്നു.നാട്ടിൽ േപായി തിരിച്ചുവരുന്നവർ യാത്രക്ക് 24 മണിക്കൂർ മുെമ്പങ്കിലും ഇ-മൈഗ്രൻറ് േപാർട്ടലിൽ രജിസ്റ്റർ ചെയ്ത് അതിെൻറ രേഖയുമായി വിമാനത്താവളത്തിൽ എത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ.
പത്താം ക്ലാസ് മുതൽ മേലോട്ട് വിദ്യാഭ്യാസ യോഗ്യതയുള്ളവരോ മൂന്നു വർഷത്തിലധികം വിേദശത്ത് ജോലി ചെയ്തവരോ ആദായനികുതി അടക്കുന്നവരോ ആണ് ഇ.സി.എൻ.ആർ വിഭാഗത്തിൽ വരുന്നവർ. ഇൗ വിഭാഗത്തിൽ കാര്യമായ കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത പ്രവാസികൾ ഏറെയാണ്. ഇവർക്ക് ഒാൺലൈനിൽ രജിസ്ട്രേഷൻ നടത്തുകയെന്നത് പ്രയാസകരമാകും. വീട്ടിൽ കമ്പ്യൂട്ടർ സൗകര്യമില്ലാത്തവരും നിരവധിയാണ്. ഇത്തരക്കാർ കഫേകളെയും മറ്റും ആശ്രയിക്കേണ്ടിവരും. അതിനാൽ, ഇത്തരം സ്ഥാപനങ്ങൾ രജിസ്ട്രേഷനും മറ്റും ഫീസ് ഇൗടാക്കാൻ സാധ്യതയുണ്ട്. ഏതായാലും ഇതുവഴി കുറെ പേരുടെ യാത്ര മുടങ്ങാനും ജോലി നഷ്ടപ്പെടാനുമൊക്കെ സാധ്യതയേറെയാണ്. 2015ൽ നടപ്പാക്കിയ ഇ-മൈഗ്രേറ്റ് രജിസ്ട്രേഷനിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പൊതുവെ, ഇത് പ്രയാസകരമാണെന്നുമാണ് വിലയിരുത്തൽ.
ഇത് നടപ്പാക്കിയശേഷം ഗൾഫിലേക്ക് ഇന്ത്യയിൽനിന്നുള്ള അവിദഗ്ധ തൊഴിലാളികളുടെ വരവ് തീരെ കുറഞ്ഞിട്ടുണ്ട്. നേരത്തേ കേരളത്തിൽനിന്ന് വർഷംതോറും ആയിരക്കണക്കിന് വീട്ടുജോലിക്കാർ ഒമാനിലെത്തിയിരുന്നു. എന്നാൽ, നിയമം കർശനമാക്കുകയും ബാങ്ക്ഗ്യാരണ്ടി അടക്കം നൂലാമാലകൾ ഉണ്ടാക്കുകയും ചെയ്തതോടെ കേരളത്തിൽനിന്ന് ഒമാനിലേക്കെത്തുന്ന വീട്ടുജോലിക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഇന്ത്യക്കാരുടെ സുരക്ഷയുടെ പേരിലാണ് നടപ്പാക്കുന്നതെങ്കിലും വരവു കുറയാനാണ് കാരണമാക്കുന്നത്. ഇന്ത്യയുടെ വിദേശ നാണയമേഖലക്ക് ഗണ്യമായ സംഭാവനകൾ നൽകുന്ന അവിദഗ്ധ തൊഴിലാളികളുടെ ഗൾഫിലേക്കുള്ള വരവ് കുറഞ്ഞുകൊണ്ടിരിക്കെ ഇത്തരക്കാരെ വിദേശത്തേക്ക് പോവാൻ പ്രോത്സാഹനം നൽകുന്ന പദ്ധതികളും നടപടികളുമാണ് സർക്കാർ നടപ്പാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
