Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​മ​ർ​ജി​ങ്​ ടീം​സ്...

എ​മ​ർ​ജി​ങ്​ ടീം​സ് ഏ​ഷ്യ ക​പ്പ് ഒ​മാ​ൻ ടീം ​ശ്രീ​ല​ങ്ക​യി​ൽ

text_fields
bookmark_border
എ​മ​ർ​ജി​ങ്​ ടീം​സ് ഏ​ഷ്യ ക​പ്പ് ഒ​മാ​ൻ ടീം ​ശ്രീ​ല​ങ്ക​യി​ൽ
cancel

മ​സ്​​ക​ത്ത്​: ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ 15 വ​രെ ശ്രീ​ല​ങ്ക​യി​ലും പാ​കി​സ്​​താ​നി​ലു​മാ​യി ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ (എ.​സി.​സി) എ​മ​ർ​ജി​ങ്​ ടീം​സ് ഏ​ഷ്യ ക​പ്പ് ടൂ​ർ​ണ​മ​​െൻറി​നു​ള്ള ഒ​മാ​ൻ ടീം ​ശ്രീ​ല​ങ്ക​യി​ലെ​ത്തി. മ​ല​യാ​ളി താ​രം സി​ൻ​ഡോ മൈ​ക്കേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ടീ​മം​ഗ​ങ്ങ​ളാ​ണ്​ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​ത്. മൊ​ത്തം എ​ട്ട്​ ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മ​​െൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ടെ​സ്​​റ്റ്​ പ​ദ​വി​യു​ള്ള അ​ഞ്ച്​ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ അ​ണ്ട​ർ 23 ടീ​മു​ക​ളും ഏ​ഷ്യ​യി​ൽ​നി​ന്നു​ള്ള മൂ​ന്ന്​ അ​സോ​സി​യേ​റ്റ് ടീ​മു​ക​ളു​മാ​ണി​വ. ശ്രീ​ല​ങ്ക​ക്കും പാ​കി​സ്​​താ​നും പു​റ​മെ ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ രാ​ജ്യ​ങ്ങ​ളി​ലെ അ​ണ്ട​ർ 23 ടീ​മു​ക​ളും ഒ​മാ​ൻ, ഹോ​ങ്കോ​ങ്, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ ടീ​മു​ക​ളു​മാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.


ഇ​ന്ത്യ, അ​ഫ്ഗാ​നി​സ്​​താ​ൻ, ശ്രീ​ല​ങ്ക എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്​ എ​യി​ലാ​ണ് ഒ​മാ​ന്‍ ഗ്രൂ​പ്​ റൗ​ണ്ടി​ല്‍ മ​ത്സ​രി​ക്കു​ക. പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഹോ​േ​ങ്കാ​ങ്, യു.​എ.​ഇ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ഗ്രൂ​പ്​ ബി. ​ഡി​സം​ബ​ര്‍ ഏ​ഴി​ന് ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​ക്കെ​തി​രെ​യാ​ണ് ഒ​മാ​​​െൻറ ആ​ദ്യ മ​ത്സ​രം. എ​ട്ടാം തീ​യ​തി​യാ​ണ് ഇ​ന്ത്യ-​ഒ​മാ​ന്‍ മ​ത്സ​രം. ടൂ​ര്‍ണ​മ​​െൻറി​ലെ സെ​മി​ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കൊ​ളം​ബോ​യി​ലാ​ണ് അ​ര​ങ്ങേ​റു​ക. എ.​സി.​സി ആ​ദ്യ​മാ​യാ​ണ് എ​മ​ര്‍ജി​ങ്​ ടീം​സ് ഏ​ഷ്യാ ക​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsemerging teams
News Summary - emerging teams-oman-oman news
Next Story