Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ.​സി.​സി എ​മ​ർ​ജി​ങ്​...

എ.​സി.​സി എ​മ​ർ​ജി​ങ്​ ടീം​സ്​ ഏ​ഷ്യാ ക​പ്പ്: ഒ​മാ​ന്​ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ക​ന​ത്ത തോ​ൽ​വി

text_fields
bookmark_border
എ.​സി.​സി എ​മ​ർ​ജി​ങ്​ ടീം​സ്​ ഏ​ഷ്യാ ക​പ്പ്: ഒ​മാ​ന്​ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ക​ന​ത്ത തോ​ൽ​വി
cancel
camera_alt??????-??????????????????? ??????????????????????

മ​സ്​​ക​ത്ത്​: ധാ​ക്ക​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ എ​മ​ർ​ജി​ങ്​​ ടീം ​ഏ​ഷ്യാ ക​പ്പ് ​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ ഒ​മാ​ന്​ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. അ​ഫ്​​ഗാ​നി​സ്​​താ​നോ​ട്​ ഒ​മ് പ​ത്​ വി​ക്ക​റ്റി​​െൻറ ക​ന​ത്ത തോ​ൽ​വി​യാ​ണ്​ ഏ​റ്റു​വാ​ങ്ങി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ നാ​ല്​ വി​ക്ക​റ്റി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി ഞെ​ട്ടി​പ്പി​ക്കു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഒ​മാ​ൻ ടീ​മി​​െൻറ നി​ഴ​ൽ മാ​ത്ര​മാ​ണ്​ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ക​ണ്ട​ത്.

ശ്രീ​ല​ങ്ക​ക്കെ​തി​രെ ക​ന്നി അ​ന്താ​രാ​ഷ്​​ട്ര സെ​ഞ്ച്വ​റി നേ​ടി​യ ജ​തീ​ന്ദ​ർ സി​ങ്​ മാ​ത്ര​മാ​ണ്​ അ​ഫ്​​ഗാ​നി​സ്ഥാ​നെ​തി​രെ പൊ​രു​തി നോ​ക്കി​യ​ത്. ജ​തീ​ന്ദ​ർ 72 റ​ൺ​സെ​ടു​ത്തു. മ​റ്റ്​ ടീ​മം​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഒ​മാ​​െൻറ ഇ​ന്നി​ങ്​​സ്​ 44 ഒാ​വ​റി​ൽ 153 റ​ൺ​സി​ന്​ അ​വ​സാ​നി​ച്ചു. അ​ഫ്​​ഗാ​നി​സ്താ​ന്​ വേ​ണ്ടി താ​രീ​ഖ്​ സ്​​റ്റ​നി​ക്​​സാ​യി നാ​ല്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച അ​ഫ്​​ഗാ​ൻ 30.5 ഒാ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ബ്​​ദു​ൽ മാ​ലി​ക്ക്​ ഹു​സൈ​ൻ ഖൈ​ൽ 102 പ​ന്തി​ൽ 91 റ​ൺ​സ്​ എ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsemerging teams asia cup
News Summary - emerging teams asia cup-oman-gulf news
Next Story