Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅടിയന്തര യാത്ര:...

അടിയന്തര യാത്ര: ജോയിൻറ്​ ഓപറേഷൻസ്​ സെൻററിൽ ബന്ധപ്പെടാം

text_fields
bookmark_border
അടിയന്തര യാത്ര: ജോയിൻറ്​ ഓപറേഷൻസ്​   സെൻററിൽ ബന്ധപ്പെടാം
cancel
camera_alt

സു​പ്രീം ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ജോ​യ​ൻ​റ്​ ഓ​പ​റേ​ഷ​ൻ​സ്​ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്​​ക​ത്ത്​: സ​മ്പൂ​​ർ​ണ ലോ​​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ ജ​ന​ങ്ങ​ളു​​ടെ അ​ടി​സ്​​​ഥാ​​ന സേ​​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​​ക്കാ​​നും അ​ടി​യ​ന്ത​ര യാ​​ത്രാ​​നു​മ​തി​ക​ൾ ന​ൽ​​കു​​ന്ന​​തി​നു​മാ​​യി ജോ​​യ​ൻ​റ് ഓ​​പ​​റേ​​ഷ​ൻ സെൻറ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, ഹെ​ൽ​ത്ത്​ കെ​യ​ർ, ടൂ​റി​സം, വാ​ണി​ജ്യം-​വ്യ​വ​സാ​യം, ന​ഗ​ര​സ​ഭ, ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, കൃ​ഷി, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്​​സ്​ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ അ​ട​ങ്ങി​യ​താ​ണ്​ ജോ​യി​ൻ​റ്​ ഓ​പ​റേ​ഷ​ൻ​സ്​ സെൻറ​ർ. അ​ടി​യ​ന്ത​ര യാ​ത്ര​ക​ളും മ​റ്റും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ 1099 എ​​ന്ന ന​​മ്പ​​റി​ൽ വി​ളി​​ച്ചാ​​ൽ ഓ​​പ​​റേ​​ഷ​ൻ സെൻറ​റു​മാ​യി

ബ​ന്ധ​​പ്പെ​​ടാ​​ൻ സാ​​ധി​​ക്കും. ലോ​ക്​​ഡൗ​ൺ ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്ക്​ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്ന്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്​​സ്​ അ​റി​യി​ച്ചു. പോ​കു​ന്ന​വ​രെ കൊ​ണ്ടു​വി​ടാ​നും വ​ന്നി​റ​ങ്ങു​ന്ന​വ​രെ വി​ളി​ക്കാ​നും ഒ​രാ​ൾ​ക്ക്​ പോ​കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കും. ഇ​തി​ന്​ യാ​ത്രാ​രേ​ഖ​ക​ൾ കാ​ണി​ച്ചാ​ൽ മ​തി​യാ​കും. മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ്​ പ​രി​ശോ​ധ​ന കേ​ന്ദ്ര​വും ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ക്കും. ഇ​വി​ടെ യാ​ത്ര​ക്കാ​ർ യാ​ത്രാ​രേ​ഖ​ക​ൾ ന​ൽ​ക​ണം. പ​രി​ശോ​ധ​ന​ക്ക്​ യാ​ത്ര​ക്കാ​രെ അ​നു​ഗ​മി​ക്കു​ന്ന​വ​ർ ജോ​യി​ൻ​റ്​ ഓ​പ​റേ​ഷ​ൻ​സ്​ സെൻറ​റി​ൽ നി​ന്നു​ള്ള അ​നു​മ​തി വാ​ങ്ങി​യി​രി​ക്കു​ക​യും വേ​ണം. ചൊ​വ്വാ​ഴ്​​ച സു​പ്രീം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ജോ​യി​ൻ​റ്​ ഓ​പ​റേ​ഷ​ൻ​സ്​ സെൻറ​ർ സ​ന്ദ​ർ​ശി​ച്ച്​ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ലോ​ക്​​ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ സു​പ്രീം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emergency Travel: Contact the Joint Operations Center
Next Story