ദോഫാറിൽ എമർജൻസി കമ്മിറ്റി ഊർജിതമാക്കി
text_fieldsതേജ് ചുഴലിക്കാറ്റിന്റെ നേരിടാനുള്ള ഒരുക്കത്തിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ
മസ്കത്ത്: വരും ദിവസങ്ങളിൽ ദോഫാർ ഗവർണറേറ്റ് തീരങ്ങളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന തേജ് ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ദോഫാർ മുനിസിപ്പാലിറ്റി എമർജൻസി കമ്മിറ്റി ഊർജിതമാക്കി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സംഭവവികാസങ്ങളും ചർച്ച ചെയ്യുന്നതിനുള്ള അടിയന്തര കമ്മിറ്റി സജീവമാക്കിയിട്ടുണ്ട്.
വർക്ക് ടീമുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പിന്തുടരുകയും പൊതുസേവനങ്ങൾ നൽകുകയും ജലപ്രവാഹം സുഗമമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുകയും ചെയ്യും വിവിധ ബന്ധപ്പെട്ട അധികാരികളുടെ ഏകോപനത്തിലും സഹകരണത്തിലൂടെ വർക്ക് ടീമുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

