Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘എ​ള്ളു​ണ്ട’ വെ​ബ്...

‘എ​ള്ളു​ണ്ട’ വെ​ബ് സീ​രീ​സ് പ​ത്താം എ​പ്പി​സോ​ഡ്​ ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
‘എ​ള്ളു​ണ്ട’ വെ​ബ് സീ​രീ​സ് പ​ത്താം എ​പ്പി​സോ​ഡ്​ ആ​ഘോ​ഷി​ച്ചു
cancel

സു​ഹാ​ർ: പ്ര​വാ​സ​ലോ​ക​ത്ത്‌ ആ​ദ്യ​മാ​യി ഒ​രു വെ​ബ് സീ​രീ​സ് പ​ത്ത് എ​പ്പി​​സോ​ഡ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്റെ ആ​ഘോ​ഷം ന​ട​ന്നു. സു​ഹാ​റി​ലെ കോ​ഴി​ക്കോ​ട​ൻ മ​ക്കാ​നി റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ‘എ​ള്ളു​ണ്ട സൊ​റ 2023’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ക​ലാ സാം​സ്‌​കാ​രി​ക- സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന അ​രു​താ​യ്മ ചൂ​ണ്ടി​ക്കാ​ണി​ച്ച് സൊ​റ രൂ​പ​ത്തി​ൽ വി​ശ​ക​ല​നം ചെ​യ്യു​ന്ന​താ​ണ് എ​ള്ളു​ണ്ട​യു​ടെ ഇ​തി​വൃ​ത്തം.

റ​ഫീ​ഖ് പ​റ​മ്പ​ത്ത് ക​ഥ​യും തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന എ​ള്ളു​ണ്ട​യു​ടെ നി​ർ​മാ​ണം അ​റ്റ്ല​സ് അ​ൽ ജ​സീ​റ ഓ​ട്ടോ സെ​ന്റ​ർ ആ​ണ്. കാ​മ​റ പ്ര​ണ​വ് ഐ ​മാ​ജി​ക്. സം​വി​ധാ​ന​സ​ഹാ​യി സാ​ദി​ഖ് സാ​ക്കു. മു​ഹ​മ്മ​ദ്‌ സ​ഫീ​ർ, സി​റാ​ജ് കാ​ക്കൂ​ർ, രാ​ജ​ൻ പ​ള്ളി​യ​ത്ത്‌, ലി​ജി​ത്ത് കാ​വാ​ലം, ശി​വ​ൻ അ​മ്പാ​ട്ട് എ​ന്നി​വ​രാ​ണ് അ​ഭി​ന​യി​ക്കു​ന്ന​വ​ർ. ആ​ഘോ​ഷ​പ​രി​പാ​ടി സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ത​മ്പാ​ൻ ത​ളി​പ്പ​റ​മ്പ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നോ​ജ്‌ ബ​ദ​ർ അ​ൽ​സ​മ, രാ​ജേ​ഷ് ഖാ​ബൂ​റ, മു​ഹ​മ്മ​ദ്‌ മാ​സ്റ്റ​ർ, റാ​ഷി​ദ് മ​ക്കാ​നി, അ​നു നാ​രീ​ഷ്, ലി​ൻ​സി, മു​ര​ളി കൃ​ഷ്ണ​ൻ, ര​മ്യ, മ​ജീ​ദ്, റി​യാ​സ് വ​ലി​യ​ക​ത്ത്, സു​ഹൈ​ൽ, ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജ​ൻ പ​ള്ളി​യ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ്‌ സ​ഫീ​ർ സ്വാ​ഗ​ത​വും സി​റാ​ജ് കാ​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​കാ​ര​ന്മാ​ർ​ക്കും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മെ​മ​ന്റോ വി​ത​ര​ണ​വും പ​ത്താം എ​പ്പി​സോ​ഡി​ന്റെ പ്ര​തീ​ക​മാ​യ കേ​ക്ക് മു​റി​യും ന​ട​ന്നു. ഉ​ണ്ണി​രാ​ജ് മി​മി​ക്രി​യും സ​ജീ​ഷ്, ലി​ജി​ത്ത്, സി​റാ​ജ് ത​ല​ശ്ശേ​രി, രാ​ജ​ൻ പ​ള്ളി​യ​ത്ത്‌, ശി​വ​ൻ അ​മ്പാ​ട്ട് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman'Ellunda' web series
News Summary - 'Ellunda' web series 10th episode announced
Next Story