എലൈറ്റ് ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം തുറന്നു
text_fieldsഎലൈറ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ബോളിവുഡ് താരം ഇഷാ
തൽവാർ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഒമാനിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള എലൈറ്റ് ജ്വല്ലറിയുടെ ഗ്രാന്റ് ലോഞ്ചിങ് നടന്നു. റൂവി റാഡോ മാർക്കറ്റിലെ എലൈറ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ബോളിവുഡ് താരം ഇഷാ തൽവാർ ഉദ്ഘാടനം ചെയ്തു. സ്പോൺസർ അബ്ദുൽ റഹ്മാൻ സിദ്ദീഖ്, തമിഴ് ചലചിത്രതാരവും സംവിധായകനുമായ ഭാഗ്യരാജ്, ഭാര്യയും നടിയുമായ പൂർണിമ ഭാഗ്യരാജ്, എലൈറ്റ് ജ്വല്ലറി ഗ്രൂപ് മനേജിങ് ഡയറക്ടർ പി.വി. നിഹാസ്, ഡയറക്ടർ മുഹമ്മദ് യാസീൻ, മാനേജർ രാജു ചാക്കോ എന്നിവർ പങ്കെടുത്തു. എലൈറ്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘അസ്ര ഡയമണ്ട്സിന്റെ ലോഞ്ചിങ് ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഡയമണ്ട്സ് വിഭാഗത്തിൽ ഏറ്റവും നൂതനവും ആകർഷണവുമായ ആഭരണങ്ങളുടെ വൻശേഖരണം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ എല്ലാവരെയും ആകർഷിക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
അക്ഷയ തൃതീയയോടനുബന്ധിച്ച് മുൻകൂട്ടി ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. പത്തു ശതമാനം മുൻകൂട്ടി അടച്ചാൽ വിലയിലുണ്ടാകുന്ന വർധനവ് തടയാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 300 റിയാലിന് സ്വർണങ്ങൾ വാങ്ങുമ്പോൾ സൗജന്യ സ്വർണ നാണയം, 700 ബൈസ പണിക്കൂലിയിൽ ലോക്കൽ ഐറ്റംസുകൾ, മറ്റു ഇനങ്ങൾക്ക് അഞ്ചു ശതമാനം പണിക്കൂലി, പണിക്കൂലി ഒന്നും ഈടാക്കാതെ സ്വർണ നാണയങ്ങൾ, വജ്രങ്ങൾക്ക് 70 ശതമാനം കിഴിവ് എന്നിങ്ങനെ അക്ഷയ തൃതീയയോടനുബന്ധിച്ച് ഏപ്രിൽ 27മുതൽ 30വരെയുള്ള ദിവസങ്ങളിൽ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മൂന്നു ബ്രാഞ്ചുകളാണുള്ളതെന്നും ഭാവിയിൽ മസ്കത്തിൽ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
ഉദ്ഘാടത്തോടനുബനധിച്ച് ഗായകൻ റിഷാദ് മുഴപ്പിലങ്ങാടിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

