എലൈറ്റ് ജ്വല്ലറി പ്രവർത്തനം വിപുലീകരിക്കുന്നു; ഗ്രാൻഡ് ലോഞ്ച് 18ന്
text_fieldsഎലൈറ്റ് ജ്വല്ലറിയുടെ ഗ്രാൻഡ് ലോഞ്ചുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഒമാനിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവത്തന പാരമ്പര്യമുള്ള എലൈറ്റ് ജ്വല്ലറി സേവനങ്ങളും പ്രവർത്തനങ്ങളും വിപുലപ്പെടുത്തുന്നു.
ഒമാനിലെ ആദ്യത്തെ ഇന്ത്യൻ ജ്വല്ലറിയായ എലൈറ്റ് ഇനി മുതൽ എലൈറ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഗ്രാൻഡ് ലോഞ്ച് റൂവി റാഡോ മാർക്കറ്റ് ഷോറൂമിൽ ഈ വരുന്ന വെള്ളിയാഴ്ച വൈകീട്ട് 5.30ന് സിനിമനടി ഇഷ തൽവാർ നിർവഹിക്കും. ചടങ്ങിൽ പുതിയ ഡയമണ്ട് ശേഖരമായ ‘അസ്ര ഡയമണ്ടും’ അവതരിപ്പിക്കും’.
ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ ഏറ്റവും നൂതനവും ആകർഷണവുമായ ആഭരണങ്ങളുടെ വൻശേഖരണം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ചിങ് തിങ്കളാഴ്ച നടക്കും. ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി ഏപ്രിൽ 18, 19 തീയതികളിൽ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട്സ് ആഭരണങ്ങൾക്ക് 70 ശതമാനം ഡിസ്കൗണ്ട്, പണിക്കൂലി ഇല്ലാതെ ലോക്കൽ ഐറ്റംസുകൾ, പ്രത്യേക കലക്ഷനുകൾക്ക് അഞ്ച് ശതമാനം പണിക്കൂലി, പണിക്കൂലി ഒന്നും ഈടാക്കാതെ സ്വർണ നാണയങ്ങൾ, ഒരു കിഴിവും വരുത്താതെ ഗോൾഡ് എക്സ്ചേഞ്ച് എന്നീ ഓഫറുകൾ നിബന്ധനകൾക്ക് വിധേയമായി നൽകും.
നിലവിൽ മൂന്ന് ബ്രാഞ്ചുകളാണുള്ളതെന്നും ഭാവിയിൽ മസ്കത്തിൽ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറ്കടർ പി.വി. നിഹാസ്, മാനേജർ രാജു ചാക്കോ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.