ഇലക്ട്രോണിക് എമർജൻസി മാനേജ്മെന്റ് പ്ലാറ്റ്ഫോം പുറത്തിറക്കി
text_fieldsനാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് യോഗം ചേർന്നപ്പോൾ
മസ്കത്ത്: നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റിന്റെ ഈ വർഷത്തെ ആദ്യ യോഗം ചേർന്നു. പൊലീസ് ഇൻസ്പെക്ടർ ജനറലും കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ഷറൈഖിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. സർക്കാർ അധികാരികളും സൈനിക കമാൻഡർമാരും പങ്കെടുത്ത യോഗം ദേശീയ അടിയന്തര തയാറെടുപ്പ് ശ്രമങ്ങൾ, പ്രസക്തമായ മേഖലകൾ തമ്മിലുള്ള ഏകോപനം, അടിയന്തര സാഹചര്യങ്ങളോടുള്ള ഒമാന്റെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ അവലോകനം ചെയ്തു. പുതിയ ഡിജിറ്റൽ സംവിധാനമായ ഇലക്ട്രോണിക് എമർജൻസി മാനേജ്മെന്റ് പ്ലാറ്റ്ഫോമിനും ഔദ്യോഗിക തുടക്കം കുറിച്ചു.
അടിയന്തര പ്രതികരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ മേഖലകളിലും ഏകോപനം, വിവരങ്ങൾ പങ്കിടൽ, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തതാണിത്. ദേശീയ, പ്രാദേശിക അടിയന്തര മാനേജ്മെന്റ് മേഖലകൾ, ഗവർണറേറ്റുകളിലെ ഉപസമിതികൾ, ഓപറേഷൻ സെന്ററുകൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരെ ഈ പ്ലാറ്റ്ഫോം ബന്ധിപ്പിക്കും. അപകടസാധ്യതകൾ കുറക്കുന്നതിലും ദേശീയ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും തുടർച്ചയായ പരിശീലനത്തിന്റെയും സമൂഹ പങ്കാളിത്തത്തിന്റെയും പ്രാധാന്യം ലെഫ്റ്റനന്റ് ജനറൽ അൽ റൈഖി ഊന്നിപ്പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദേശീയ കമ്മിറ്റി, സെക്ടറുകൾ, ഉപസമിതികൾ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

