ഇലക്ട്രോ മെക്കാനിക്കൽ സർവിസ് ഇനി പുതിയ ഷോറൂമിൽ
text_fieldsഇലക്ട്രോ മെക്കാനിക്കൽ സർവിസിന്റെ നവീകരിച്ച ഷോറൂം സനാഇയ്യയിൽ സ്വദേശി പ്രമുഖൻ നജീബ് താലിബ് മുഹമ്മദ്
അൽ സക്വവാനി ഉദ്ഘാടനം ചെയ്യുന്നു
സലാല: ഇൻഡസ്ട്രിയൽ ഇലക്ട്രിക്കൽ മേഖലയിൽ ദീർഘനാളായി പ്രവർത്തിക്കുന്ന ഇലക്ട്രോ മെക്കാനിക്കൽ സർവിസ് (ഇ.എം.എസ്) സനാഇയ്യയിലെ നവീകരിച്ച ഷോറൂമിലേക്ക് മാറി. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സ്വദേശി പ്രമുഖൻ നജീബ് താലിബ് മുഹമ്മദ് അൽ സക്വവാനി നിർവഹിച്ചു.
എം.ഡി സുരേഷ് ബാബു, സലാല ഹെഡ് പ്രശാന്ത് നമ്പ്യാർ, കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ എന്നിവർ സംബന്ധിച്ചു. മസ്ദ ഷോറൂമിന്റെ പിന്നിലായാണ് പുതിയ ഷോറൂം തുറന്നത്. ഇലക്ട്രിക്കൽ പാനൽ, കൺട്രോൾ പാനൽ, സ്വിച്ച് ഗിയർ എന്നിവയുടെ നിർമാതാക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

