മസ്കത്ത്: ഒമാനിൽ വൈദ്യുതി മേഖലയിൽ കൂടുതൽ കമ്പനികൾ നിലവിൽ വരുന്നതും വൈദ്യുതി ഉപയോഗം അളക്കാൻ സ്മാർട്ട് മീറ് റർ നടപ്പാക്കുന്നതും ഉപഭോക്താക്കൾക്ക് അനുഗ്രഹമാകും. വൈദ്യുതി വിതരണ മേഖലയിലെ ഉദാരവത്കരണം കമ്പനികൾക്കിടയിൽ മത്സരത്തിന് വഴിയൊരുക്കുകയും ഇത് വൈദ്യുതി നിരക്കുകൾ കുറയാൻ കാരണമാക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ചെക് ^ഒമാൻ ഉൗർജ ശിൽപശാലയിൽ സ്മാർട്ട് മീറ്ററുകൾ അവതരിപ്പിച്ചു.
കൂടുതൽ വൈദ്യുതി വിതരണക്കാർ രംഗത്തെത്തുന്നതോടെ ഉപഭോക്താവിന് ഇലക്ട്രിസിറ്റി വിതരണക്കാരെ മാറ്റാൻ സൗകര്യമുണ്ടാവും. ഇത് കമ്പനികൾ തമ്മിലെ മത്സരത്തിന് വഴിയൊരുക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുതി വിതരണ കമ്പനിയുടെ സേവനങ്ങൾ തൃപ്തികരമല്ലെങ്കിൽ നിലവിലെ വിതരണക്കാരെ ഒഴിവാക്കി മറ്റു കമ്പനികളുടെ സേവനങ്ങൾ തേടാൻ കഴിയുമെന്ന് ശിൽപശാലയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ഇതിന് നിലവിലുള്ള കമ്പനിക്കാരുമായി സംസാരിച്ച് വൈദ്യുതി ബില്ലുകൾ അടച്ചാൽ മാത്രം മതി.
സ്മാർട്ട് മീറ്ററുകൾ നടപ്പാക്കുന്നത് വിതരണക്കാർക്കും സൗകര്യമാകും. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തിെൻറ കണക്കെടുക്കാൻ ജീവനക്കരെ നിേയാഗിക്കേണ്ട ആവശ്യമുണ്ടാവില്ല.
വൈദ്യുതി ഉപയോഗത്തിെൻറ കൃത്യമായ കണക്കുകൾ സ്മാർട്ട് മീറ്ററുകൾക്ക് നൽകും.
ഇതിലൂടെ വൈദ്യുതി ബില്ലിങ്ങിലെ തെറ്റുകൾ കുറക്കാനും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വൈദ്യുതി ബില്ലുകൾ അറിയാനും കഴിയും. ചില രാജ്യങ്ങളിൽ സ്മാർട്ട് മീറ്ററുകൾ കൂടുതൽ സൗകര്യങ്ങൾ നൽകുന്നുണ്ട്.
സ്മാർട്ട് മീറ്ററുകൾക്ക് കമ്പനികളുടെ വരുമാനം വർധിപ്പിക്കാനും കഴിയും. ഇത് വിതരണത്തിെൻറ അളവുകൾ വിശകലനം ചെയ്യാനും ആവശ്യമായ ഘട്ടത്തിൽ ഉൽപാദനം കുറക്കാനും അത് വഴി നഷ്ടം നികത്താനും കഴിയും. വൈദ്യുതി വിതരണത്തിെൻറ കണക്കുകൾ കൃത്യമായി ലഭിക്കുക വഴി ആവശ്യമില്ലാത്ത മേഖലയിൽ വൈദ്യുതിയുടെ അളവ് കുറക്കാനും സഹായിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 12:52 PM GMT Updated On
date_range 2019-04-19T10:30:00+05:30വൈദ്യുതി വിതരണരംഗത്ത് കൂടുതൽ കമ്പനികൾ ഉപഭോക്താക്കൾക്ക് അനുഗ്രഹമായി സ്മാർട്ട് മീറ്ററുകൾ
text_fieldsNext Story