മസ്കത്ത്: പെട്രോളിനും ഡീസലിനുമുള്ള സബ്സിഡി എടുത്തുമാറ്റിയതിന് പിന്നാലെ വൈദ്യുതി സബ്സിഡിയും ഒഴിയുന്നത് ചർച്ചയിൽ. അത്യാവശ്യക്കാർക്ക് മാത്രം വൈദ്യുതി സബ്സിഡി നൽകുകയെന്ന നിലപാടെടുക്കാനും സാധ്യതയുണ്ട്.
സബ്സിഡി നൽകുക വഴി സർക്കാറിനുണ്ടാവുന്ന വൻ ചെലവ് ഒഴിവാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
വൈദ്യുതി സബ്സിഡിക്കായി വർഷം തോറും 500 ദശലക്ഷം റിയാലാണ് ഇപ്പോൾ ഒമാൻ സർക്കാർ ചെലവിടുന്നത്. അടുത്ത വർഷം ഇത് 600 ദശലക്ഷം റിയാലായി ഉയരുമെന്നാണ് അധികൃതരുടെ കണക്ക്.
നിലവിൽ ഒമാനിൽ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും വൈദ്യുതി സബ്സിഡി ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒായിൽ ആൻറ് ഗ്യാസ് മന്ത്രാലയം, വൈദ്യുതി റഗുലേഷൻ അതോരിറ്റി, പെട്രോളിയം ഡവലപ്മെൻറ് ഒമാൻ സംയുക്ത യോഗത്തിൽ വൈദ്യുതി ഉപഭോഗം സംബന്ധമായ വിഷയത്തിൽ നിരവധി ചർച്ചകളാണ് നടന്നത്. സമൂഹത്തിലെ ചില വിഭാഗത്തിന് വൈദ്യുതി സബ്സിഡി എടുത്തുകളയുക, ബിസിനസ് മേഖലയിൽ വൈദ്യുതി ഉപയോഗത്തിന് നയ രൂപവത്കരണം നടത്തുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇതുവഴി ലഭിക്കുന്ന വരുമാനം സാമ്പത്തിക സമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടുത്താമെന്ന നിർദേശം ചർച്ചയിൽ ഉയർന്നുവന്നു. സബ്സിഡി ഒഴിവാക്കുക വഴി ലഭിക്കുന്ന അധിക വരുമാനം റോഡ് നിർമാണം, സ്കൂൾ നിർമാണം തുടങ്ങിയ അവശ്യ മേഖലയിൽ ഉപയോഗിക്കാനും കഴിയും.
സമൂഹത്തിലെ ചില വിഭാഗത്തിന് വൈദ്യുതി സബ്സിഡി ആവശ്യമാണെന്ന് എണ്ണ-പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഒൗഫി പറഞ്ഞു.
എന്നാൽ, എല്ലാ വിഭാഗത്തിനും സബ്സിഡിയുടെ ആവശ്യമില്ല. വിഷയം മജ്ലിസുശൂറയിൽ ചർച്ച ചെയ്യുമെന്നും അതിെൻറ അടിസ്ഥാനത്തിൽ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിെൻറ പ്രത്യക്ഷമായ പ്രതിഫലനം എന്താണെന്ന് കണക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
സബ്സിഡി ഒഴിവാക്കുക വഴി ലഭിക്കുന്ന തുക നിരവധി വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാൻ കഴിയുമെന്ന ബോധം ജനങ്ങളിൽ വളർന്നുവരണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 11:54 AM GMT Updated On
date_range 2019-05-01T11:29:59+05:30വൈദ്യുതി സബ്സിഡിയും എടുത്തുമാറ്റിയേക്കും വർഷത്തിൽ 500 ദശലക്ഷം റിയാലാണ് ചെലവിടുന്നത്
text_fieldsNext Story