വൈദ്യുതി സബ്സിഡികൾ നിർത്തലാക്കില്ല -എ.പി.എസ്.ആര്
text_fieldsമസ്കത്ത്: ഈ വർഷം അവസാനത്തേടെ വൈദ്യുതി രംഗത്തെ സബ്സിഡികൾ പൂർണമായും നിർത്തലാക്കുമെന്നുള്ള പ്രചരണം തെറ്റാണെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ അറിയിച്ചു. ഒമാൻ റേഡിയോയിലെ ‘ഇക്കണോമിക് ഫോറം’ പരിപാടിയിൽ സംസാക്കവേ അതോറിറ്റി ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായാണ് ഇക്കാര്യം പറഞ്ഞത്. നിലവിലെ പിന്തുണ സംവിധാനങ്ങൾ നിലനിർത്തുന്നതിനൊപ്പം മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
2025 അവസാനംവരെ സബ്സിഡികൾ പൂർണമായും നിർത്തലാക്കാൻ ഉദ്ദേശ്യമില്ലെന്നും അൽ ഹിനായ് സ്ഥിരീകരിച്ചു. ചെലവ് കുറക്കുന്നതിനും സിസ്റ്റം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബദൽ ഊർജ്ജ സ്രോതസ്സുകൾ അവതരിപ്പിക്കുന്നതിനുമായി എല്ലാ ലൈസൻസുള്ള കമ്പനികളുമായും ചേർന്ന് അതോറിറ്റി പ്രവർത്തിക്കുന്നുണ്ട്.
സർവിസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ വഴി, ഓരോ വൈദ്യുതി ഉപഭോക്താവിനും സ്ഥിരമായ സേവനം ഞങ്ങൾ ഉറപ്പ് നൽകും. ലൈസൻസുള്ള ഓപ്പറേറ്റർമാരുമായി ഏകോപിപ്പിച്ച് ജലമേഖലയിൽ പരീക്ഷണ ഘട്ടങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സർവിസ്-ലെവൽ അഷ്വറൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് നേരിട്ട് നഷ്ടപരിഹാരം നൽകാൻ അർഹതയുണ്ടെന്ന് അൽ ഹിനായ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. ചില കമ്പനികൾ ആവശ്യമായ സേവന നിലവാരം നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം നൽകിയ നഷ്ടപരിഹാരം ഏകദേശം 60,000 റിയാലാണെന്ന് അൽ ഹിനായ് പറഞ്ഞു.
അതേസമയം, വേനല്‍ക്കാത്തെ വൈദ്യുതി ബില്ലിൽ ആശ്വാസവുമായി അധികൃതർ എത്തിയിരുന്നു. മേയ് മുതല്‍ ആഗസ്ത് വരെയുള്ള കാലയളവിലേക്ക് നിശ്ചിത നിരക്കുകള്‍ നിര്‍ണയിച്ച് പബ്ലിക് സര്‍വിസസ് റഗുലേറ്ററി അതോറിറ്റി (എ.പി.എസ്.ആര്) ഉത്തരവിറക്കിയിട്ടുണ്ട്. താമസ കെട്ടിടങ്ങളിലെ ബേസിക്ക് അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. പ്രവാസികള്‍ക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ക്കും ഒമാനിയുടെ പേരിലുള്ള ആദ്യ അക്കൗണ്ടിനും മാത്രമായിരിക്കും നിരക്കിളവ്.
ഈ വര്‍ഷം ബേസിക്ക് വിഭാഗത്തിലെ ഉപഭോക്താക്കളില്‍, മേയ് മാസത്തില്‍ 0 മുതല്‍4000 കിലോവാട്ട് വരെ യോഗിച്ചവര്ക്ക് 15 ശതമാനവും 4001 കിലോവാട്ട് മുതല്‍ 6000 കിലോവാട്ട് വരെ ഉപയോഗിച്ചവര്‍ക്ക് 10 ശതമാനവും ആണ് ഇളവ് ലഭിക്കുക. എന്നാല്‍, ജൂണ്‍, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ 0 മുതല്‍ 4000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനവും 4001 കിലോവാട്ട് മുതല്‍ 6000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ക്ക് 15 ശതമാനവും ഇളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

