Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇറക്കുമതി ചെയ്യുന്ന...

ഇറക്കുമതി ചെയ്യുന്ന വൈദ്യുതോപകരണങ്ങൾ മനദണ്ഡം പാലിക്കുന്നതാകണം

text_fields
bookmark_border
ഇറക്കുമതി ചെയ്യുന്ന വൈദ്യുതോപകരണങ്ങൾ മനദണ്ഡം പാലിക്കുന്നതാകണം
cancel

മസ്​കത്ത്​: ഒമാനി, ഗൾഫ്​ മാനദണ്ഡങ്ങൾ പാലിക്കാത്ത വൈദ്യുതോപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന്​ വ്യവസായ വാണിജ്യ മന്ത്രാലയം കമ്പനികൾക്ക്​ മുന്നറിയിപ്പ്​ നൽകി. ഇത്തരം ഉപകരണങ്ങൾ അപകടങ്ങളും തീപിടിത്തങ്ങളും സൃഷ്​ടിക്കുകയും ഉപഭോക്​താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്ക​ുകയും വസ്​തുവകകളുടെ നാശത്തിന്​ വഴിയൊരുക്കുകയും ചെയ്യും.

തങ്ങൾ തെരഞ്ഞെടുക്കുന്ന വൈദ്യുതോപകരണങ്ങൾ ഗുണനിലവാരത്തി​​െൻറ ഗൾഫ്​ മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന്​ ഉപഭോക്​താക്കളും ഉറപ്പാക്കണം. ഉപകരണങ്ങളിലെ പ്രത്യേക അടയാളവും ക്യു.ആർ കോഡും വഴി ഇത്​ മനസ്സിലാക്കാം. ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്​ മുമ്പ്​ കാറ്റലോഗുകൾ വായിച്ചുനോക്കി സുരക്ഷാ മാർഗനിർദേശങ്ങളടക്കം മനസ്സിലാക്കണം.

ഇലക്​ട്രികൽ, ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ ഒമാനി, ഗൾഫ്​ മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്ന്​ പരിശോധിക്കാൻ സ്​റ്റാൻഡേഡ്​സ്​ ആൻഡ്​​ മെറ്ററോളജി ഡയറക്​ടറേറ്റ്​ ജനറലിന്​ കീഴിലുള്ള ഹോം അപ്ലയൻസസ്​ ലബോറട്ടറിയിൽ പരിശോധനാ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്​. കുറഞ്ഞ വോൾ​േട്ടജ്​ ഉള്ള വൈദ്യുതി ഉപകരണങ്ങൾ ഇൗ വിഭാഗത്തിലെ ഗൾഫ്​ സാ​േങ്കതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നതും ഇവിടെ പരിശോധിക്കും.

2016 പകുതി മുതലാണ്​ പരിശോധനാ സംവിധാനം നിലവിൽ വന്നത്​. 2010ൽ സ്​റ്റാൻഡേഡ്​സ്​ ആൻഡ്​​ മെറ്ററോളജി ഡയറക്​ടറേറ്റ്​ അന്താരാഷ്​ട്ര ഇലക്​ട്രോ^ടെക്​നികൽ കമീഷനിലും (​െഎ.ഇ.സി) അംഗമായി ചേർന്നിരുന്നു. ഇതുസംബന്ധിച്ച പരിശോധനയും ഇൗ ലബോറട്ടറിയിൽ നടത്തുന്നുണ്ട്​. ഉൽ​പന്നങ്ങളുടെ സുരക്ഷാ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷന്​ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട കേ​ന്ദ്രമാണ്​ ലാബോറട്ടറിയെന്ന്​ ഇതി​​െൻറ മേധാവിയായ എൻജിനീയർ സൈദ്​ ബിൻ അലി ബിൻ സൈദ്​ അൽ ഷൻഫരി പറഞ്ഞു.

നിലവിൽ പ്രാദേശികമായി ഉൽ​പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ വാട്ടർ ഹീറ്ററുകളും തേപ്പുപെട്ടികളും ഹെയർ ഡ്രെയറുകളും കാർ ബാറ്ററികളുമാണ്​ ഇവിടെ പരിശോധിച്ച്​ മാനദണ്ഡങ്ങൾ പാലിക്കുന്നതാണോയെന്ന്​ ഉറപ്പാക്കുന്നത്​. ഭാവിയിൽ കൂടുതൽ വൈദ്യുതോപകരണങ്ങൾ പരിശോധനാ സംവിധാനത്തിന്​ കീഴിൽ ഉൾപ്പെടുത്തുമെന്ന്​ അൽ ഷൻഫരി പറഞ്ഞു. നിരവധി വ്യാജ ഉൽപന്നങ്ങൾ ഒാൺലൈനിൽ വിൽപനനടത്തുന്നുണ്ടെന്ന്​ അൽ ഷൻഫരി പറഞ്ഞു. ഇത്തരം ഉൽ​പന്നങ്ങൾ ഉപയോഗിക്കുന്നത്​ ജീവനും സ്വത്തിനും ഭീഷണി വിളിച്ചുവരുത്തും. ഒറിജിനൽ ഉപകരണങ്ങൾ വാങ്ങാൻ ഉപയോക്​താക്കൾ ശ്രദ്ധിക്കണമെന്നും അൽ ഷൻഫരി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newselectric vehicle
News Summary - electric vehicle-oman-gulf news
Next Story