കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പ് –എസ്.ഡബ്ല്യൂ.എ
text_fieldsസോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല
കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽനിന്ന്
മനാമ: കേരളം വർഗീയമല്ലെന്നു തെളിയിക്കേണ്ട തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുെപ്പന്ന് വെൽഫെയർ പാർട്ടി തൃശൂർ ജില്ല ആക്ടിങ് പ്രസിഡൻറ് കെ.എ. സദറുദ്ദീൻ പറഞ്ഞു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല കമ്മിറ്റി 'സാമൂഹിക നീതിക്ക് വെൽഫെയറിനൊപ്പം' എന്ന തലക്കെട്ടിൽ ഒാൺലൈനിൽ സംഘടിപ്പിച്ച െതരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ സാമൂഹികനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേരളത്തിൽ ബി.ജെ.പി, സംഘ്പരിവാർ ശക്തികൾക്ക് കീഴടങ്ങാതെ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ദലിത്, ആദിവാസി പ്രശ്നങ്ങളും ഭൂസമരങ്ങളും കണ്ടില്ലെന്നു നടിക്കുകയും സവർണ സംവരണത്തിലൂടെ സാമൂഹിക നീതി അട്ടിമറിക്കുകയും ചെയ്ത ഇടതുപക്ഷം കഴിഞ്ഞ അഞ്ചുവർഷക്കാലം അഴിമതിയിലും സ്വർണക്കടത്തിലും അകപ്പെട്ട് കുഴഞ്ഞുമറിയുന്ന അവസ്ഥയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളം വർഗീയമല്ലെന്ന് തെളിയിക്കേണ്ട തെരഞ്ഞെടുപ്പ് –എസ്.ഡബ്ല്യൂ.എസ്ഥാനാർഥിയോടൊപ്പം എന്ന സെഷനിൽ തൃശൂർ ജില്ല പ്രസിഡൻറും കൈപ്പമംഗലം നിയോജക മണ്ഡലം സ്ഥാനാർഥിയുമായ എം.കെ. അസ്ലം സംസാരിച്ചു. വെൽഫെയർ കേരള കുവൈത്ത് സെൻട്രൽ കമ്മിറ്റി അംഗം ജോയ് ആശംസ നേർന്നു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡൻറ് നിഷാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സിറാജ് കിഴുപള്ളിക്കര സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. ഷംസീർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

