ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഭരണ സമിതിയായ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളുടെ പ്രതിനിധികളായ അഞ്ചുപേരിൽനിന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. രണ്ടു വർഷമാണ് ഭരണസമിതിയുടെ കാലാവധി.അംബുജാക്ഷൻ, സിറാജ് ഞെഹ്ലത്ത്, സഇൗദ് സൽമാൻ, ദേവ്സിങ് പാട്ടീൽ, ശിവകുമാർ എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളുടെ പ്രതിനിധികൾ. ഇതിൽ ദേവ്സിങ് പാട്ടീലും ശിവകുമാറുമാണ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത് എന്നാണ് അറിയുന്നത്.
രഹസ്യ ബാലറ്റിലൂടെയാകും വോെട്ടടുപ്പ് നടക്കുക. നിലവിലെ കമ്മിറ്റിയുടെ കാലാവധി മാർച്ച് 31ന് കഴിയും. ഏപ്രിൽ ആദ്യത്തിലാണ് പുതിയ ഭരണസമിതി ചുമതലയേൽക്കുക.കോവിഡ് സാഹചര്യത്തിൽ രണ്ടു വട്ടം ചെയർമാൻ തെരഞ്ഞെടുപ്പ് നീട്ടിവെച്ചിരുന്നു. തുടർന്ന് നിലവിലെ ഭരണസമിതിക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ആറുമാസം കാലാവധി നീട്ടിനൽകുകയും ചെയ്തു. രണ്ടര വർഷങ്ങൾക്കുശേഷമാണ് ഡോ. ബേബി സാം സാമുവൽ ചെയർമാനായുള്ള കമ്മിറ്റി സ്ഥാനമൊഴിയുന്നത്.
രക്ഷിതാക്കളുടെ പ്രതിനിധികൾക്കു പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്നു പേരുൾെപ്പടെ 15 പേരാണ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ. ഇതിൽ 14 പേർക്കാണ് വോട്ടവകാശം.ബോർഡ് അംഗമായ എജുക്കേഷൻ അഡ്വൈസർക്ക് വോട്ടവകാശം ഇല്ല.

