മസ്കത്ത്: ഒമാനിലെ കലാ-സാംസ്കാരിക കൂട്ടായ്മയായ ഏകത- മസ്കത്തിെൻറ ആഭിമുഖ്യത്തി ലുള്ള നവരാത്രി സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകും. തുടർച്ചയായി രണ്ടാം വർഷമാണ് ഏകതാ മസ്കത്ത് സംഗീതോത്സവം സംഘടിപ്പിക്കുന്നത്. വൈകീട്ട് ഏഴിന് റൂവി അൽ മാസാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുനു മഹാവർ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. തുടർച്ചയായ ഒമ്പത് ദിവസം നാട്ടിൽനിന്നും ഒമാനിൽനിന്നുമുള്ള സംഗീതജ്ഞർ കച്ചേരികൾ അവതരിപ്പിക്കും. സമാപന ദിവസമായ ഒക്ടോബർ ഏഴിന് വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കർണാടക സംഗീതത്തിന് വിശിഷ്ട സംഭാവനകൾ നൽകിയ വ്യക്തിക്ക് സംഗീത സുധാ നിഥി അവാർഡ് നൽകും. കൂടാതെ 24ലധികം സംഗീതം അഭ്യസിക്കുന്ന കുരുന്നുകൾക്ക് ഒക്ടോബർ 4, 5 തീയതികളിൽ സംഗീതാർച്ചന ചെയ്യുന്നതിനും സൗകര്യമുണ്ടാകും.
കോന്നിയൂർ സുരേഷ് ആദ്യ ദിവസം കച്ചേരി അവതരിപ്പിക്കുക. മാത്യു തോമസിെൻറ കച്ചേരിയോടെയാകും സംഗീേതാത്സവം സമാപിക്കുക.
ഇന്ത്യൻ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തരം പരിപാടികൾ വീണ്ടും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഏകത മസ്കത്ത് ഭാരവാഹികളായ കിഷോർ പുളിക്കൽ, അരവിന്ദ്, ഗിരീഷ്, സതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 2:34 AM GMT Updated On
date_range 2019-09-29T08:04:40+05:30നവരാത്രി ശാസ്ത്രീയ സംഗീതോത്സവം ഇന്നുമുതൽ
text_fieldsNext Story