Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഏകത മസ്‌കത്ത്...

ഏകത മസ്‌കത്ത് സംഗീതോത്സവ് 24 മുതല്‍

text_fields
bookmark_border
press meet
cancel
camera_alt

സം​ഗീ​തോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ക​ത മ​സ്‌​ക​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സമ്മേ​ള​ന​ത്തി​ൽ

വി​ശ​ദീ​ക​രി​ക്കു​ന്നു

മ​സ്‌​ക​ത്ത്: ഇ​ന്ത്യ​ന്‍ ക​ല​യും സം​ഗീ​ത​വും ഒ​മാ​നി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏ​ക​ത മ​സ്‌​ക​ത്ത് എ​ല്ലാ വ​ര്‍ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന 'സം​ഗീ​തോ​ത്സ​വ് 2024' ഒ​ക്ടോ​ബ​ർ 24 മു​ത​ല്‍ 26 വ​രെ ബൗ​ശ​ര്‍ കോ​ള​ജ് ഓ​ഫ് ബാ​ങ്കി​ങ് ആ​ൻ​ഡ് ഫൈ​നാ​ന്‍ഷ്യ​ല്‍ സ്റ്റ​ഡീ​സി​ല്‍ ന​ട​ക്കു​മെ​ന്ന് സം​ഘ​ട​ക​ര്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​പ്ര​ശ​സ്ത ക​ര്‍ണാ​ട​ക സം​ഗീ​ത​ജ്ഞ​യും പി​ന്ന​ണി ഗാ​യി​ക​യു​മാ​യ വ​സു​ധ ര​വി​യു​ടെ ക​ച്ചേ​രി​യോ​ടെ​യാ​യി​രി​ക്കും സം​ഗീ​തോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക. എ​ല്ലാ ദി​വ​സ​വും രാ​ത്രി 10 മ​ണി വ​രെ പ​രി​പാ​ടി​ക​ള്‍ തു​ട​രും. ഇ​ന്ത്യ​യി​ല്‍ നി​ന്നും ഒ​മാ​നി​ല്‍ നി​ന്നു​മു​ള്ള ക​ലാ​കാ​ര​ന്മാ​രാ​ണ് `സം​ഗീ​തോ​ത്സ​വി​ന്റെ' അ​ര​ങ്ങി​ലെ​ത്തു​ക.

25ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഒ​മാ​നി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി അ​മി​ത് നാ​ര​ങ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​ശ​സ്ത മൃ​ദം​ഗ വി​ദ്വാ​ന്‍ പ​ത്രി സ​തീ​ഷ് കു​മാ​ര്‍ ന​യി​ക്കു​ന്ന ല​യ​വി​ന്യ​സം എ​ന്ന താ​ള വാ​ദ്യ ക​ച്ചേ​രി​യും അ​ന്നേ ദി​വ​സം അ​ര​ങ്ങേ​റും. 2024ലെ ​ഏ​ക​ത `സം​ഗീ​ത സു​ധാ നി​ധി' പു​ര​സ്‌​കാ​രം മ​സ്‌​ക​ത്തി​ലെ പ​ഞ്ച​വാ​ദ്യ വി​ദ്വാ​ന്‍ തി​ച്ചൂ​ര്‍ സു​രേ​ന്ദ്ര​ന് ന​ല്‍കി ആ​ദ​രി​ക്കും.

26ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഗ്വാ​ളി​യാ​റി​ല്‍നി​ന്നു​ള്ള പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​ര്‍ ന​യി​ക്കു​ന്ന ഹി​ന്ദു​സ്ഥാ​നി ക​ച്ചേ​രി​യും സം​ഗീ​തോ​ത്സ​വ​ത്തി​ന് മാ​റ്റു​കൂ​ട്ടും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഏ​ക​ത മ​സ്‌​ക​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

ജോ​യ​ന്റ് ക​ണ്‍വീ​ന​ര്‍ ബ​ബി​ത, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ര​ളി കൃ​ഷ്ണ​ന്‍, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ ഗി​രീ​ഷ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​നോ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് വാ​സു​ദേ​വ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Ekata Muscat Music Festival from 24
Next Story