നായനാരുടെ ഒമാൻ സന്ദർശനം
text_fieldsമുൻ മുഖ്യമന്ത്രി ഇ.കെ. നായനാർക്കൊപ്പം ഡോ. ഗൾഫാർ പി. മുഹമ്മദലി, പി.എം. ജാബിർ എന്നിവർ
മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താനേറ്റിൽ എത്തുമ്പോൾ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് 1999ൽ അന്നത്തെ മുഖ്യന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ സന്ദർശനമാണ്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.30ന് പുറപ്പെട്ട മുഖ്യമന്ത്രി ഉച്ചയോടെയാണ് മസ്കത്തിൽ എത്തുന്നത്. മസ്കത്തിൽ ആരംഭിച്ച് കുവൈത്തിൽ അവസാനിക്കുന്ന തരത്തിലായിരുന്നു ഗൾഫ് സന്ദർശനം ഒരുക്കിയിരുന്നത്.
വിമാനത്തിൽ ഞാനും ഡോ. ഗൾഫാർ പി. മുഹമ്മദ് അലി, ഇന്ത്യൻ എംബസി ഒന്നാം സെക്രട്ടറി സഞ്ജീവ് കോഹ്ലി എന്നിവർ ചേർന്നാണ് വരവേറ്റത്. എട്ടുമണിക്കൂറോളം നീണ്ട പരിപാടികൾ ഉണ്ടായിട്ടും ഒരു മുഷിപ്പും തോന്നാത്ത വിധത്തിലായിരുന്നു അദ്ദേഹം ഓരോന്നിലും പങ്കെടുത്തിരുന്നത്. തന്റെ സരസമായ ശൈലയിലുള്ള സംസാരത്തിലൂടെ പല വേദികളെയും അദ്ദേഹം കൈയിലെടുക്കുകയും ചെയ്തു.
ഷെറാട്ടൻ ഹോട്ടലിലെ സ്വീകരണമായിരുന്നു ആദ്യ പരിപാടി. പിന്നീട് ഇന്ത്യൻ സ്കൂളുകളായ ദാർസൈത്ത്, ഗൂബ്ര എന്നിവിടങ്ങളിലും സന്ദർശിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊതു സ്വീകരണവും ഒരുക്കി. അദ്ദേഹം എയർപോർട്ടിൽ ഇറങ്ങിയതു മുതൽ അവസാനംവരെ കൂടെ ചെലവഴിക്കാൻ കഴിഞ്ഞത് അസുലഭ നിമിഷമായി കരുതുന്നു. പരിപാടിക്ക് എംബസിയിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും എടുത്തു പറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

