ലോക കേരള സഭ: ഗാർഹിക തൊഴിലാളിയടക്കം ഒമാനിൽനിന്ന് എട്ടുപേർ
text_fieldsമസ്കത്ത്: ജൂൺ 17മുതൽ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോകകേരള സഭയിൽ ഗാർഹിക തൊഴിലാളിയടക്കം ഒമാനിൽ നിന്ന് എട്ടുപേർ പങ്കെടുക്കും.
നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയുമായ പി.എം. ജാബിർ, മുൻ ഇന്ത്യൻ സ്കൂൾ ബോഡ് ചെയർമാൻ വിൽസൺ ജോർജ്, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ജെ.രത്നകുമാർ, സാമൂഹ്യ പ്രവർത്തകരായ ഷാജി സെബാസ്റ്റ്യൻ, ബിന്ദു പാറയിൽ, പവിത്രൻ കാരായി (സലാല), ഹേമ ഗംഗാധരൻ (സലാല), 31 വർഷമായി മസ്കത്തിൽ വീട്ടു വേല ചെയ്തു ജീവിക്കുന്ന എലിസബത്ത് ജോസഫ് (മോളി) എന്നിവരാണ് ഒമാനിൽനിന്ന് പങ്കെടുക്കുന്നവർ.
നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികള്‍, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് ലോകകേരളസഭയിലെ മറ്റു പ്രധിനിധികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.