ഒമാനിലെ ഹെൽത്തി സിറ്റീസ് പട്ടികയിൽ ഇനി എട്ടു നഗരങ്ങൾ
text_fieldsമസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയും ദാഹിറ ഗവർണറേറ്റിലെ യാൻകൂലും ഹെൽത്തി സിറ്റി ആയി അംഗീകരിച്ചു.ഇതോടെ ഒമാനിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നേടിയ ആരോഗ്യ നഗരങ്ങളുടെ എണ്ണം എട്ടായി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ആദ്യ ഡബ്ലിയു.എച്ച്. അംഗീകൃത ഹെൽത്തി സിറ്റീ ആണ് ബർക്ക.
ദാഹിറ ഗവർണറേറ്റിലെ ആദ്യ ഹെൽത്തിസിറ്റിയായി യാൻകൂലും മാറി. ജനങ്ങളുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം സുസ്ഥിരവും സാമൂഹിക പങ്കാളിത്തമുള്ളതുമായ വികസനം ഉറപ്പാക്കുക എന്നതാണ് ഹെൽത്തി സിറ്റീസ് പദ്ധതിയുടെ ലക്ഷ്യം.
സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യ കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ, ചാരിറ്റി സംഘങ്ങൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ എന്നിവയുടെ സഹകരണമാണ് ഈ നേട്ടത്തിന് പിന്നിൽ. ഡബ്ലിയു.എച്ച്.ഒ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രതിനിധി സംഘം ബർകയും യാൻകൂലം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി.
ആരോഗ്യ മേഖലക്ക് പുറമെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി മേഖലകൾ, വായു ഗുണനിലവാരം, സുരക്ഷ, കുടുംബങ്ങളുടെ സംരംഭക പ്രവർത്തനങ്ങൾ, സാമൂഹികാധിഷ്ഠിത പദ്ധതികൾ, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

